ചോദ്യം:939 മഴക്കാലത്തു പുഴയിലൂടെ ഒലിച്ചു വരുന്ന നാളികേരം, മരത്തടി തുടങ്ങിയ വസ്തുക്കൾ ലഭിച്ചാൽ എന്തു ചെയ്യണം? പരസ്യപ്പെടുത്താതെ അവ ഉപയോഗിക്കാമോ?

❇️മറുപടി: പുഴയിലൂടെ ഒലിച്ചു വരുന്ന അത്തരം വസ്തുക്കൾ ലുഖ്‌ത-വീണുകിട്ടിയ കിട്ടിയ വസ്തുവിന്റെ പരിധിയിൽ വരുന്നതാണെന്ന് തുഹ്ഫ 6/318ൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. വീണുകിട്ടിയ വസ്തുക്കൾ നിയമപ്രകാരം പരസ്യപ്പെടുത്തി ഉടമപ്പെടുത്താതെ ഉപയോഗിക്കാൻ പാടില്ല.