അനേക കാലമായി മാനവരാശിക്ക് വെളിച്ചമായി വർത്തിക്കുന്ന വിശുദ്ധ ഗ്രന്ഥമാണ് ഖുർആൻ, ഒരു ജീവിത വ്യവസ്ഥിതി എന്ന നില യിൽ ഇസ്ലാമിന്റെ സമ്പൂർണ്ണമായ കാഴ്ച്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്ന ഈ ഗ്രന്ഥം സ്രഷ്ടാവായ അല്ലാഹുവിന്റെ അവതരണമാണ്. അല്ലാത്തപക്ഷം അതിൽ ധാരാളം വൈരുദ്ധ്യങ്ങളൊ പൊരുത്തക്കേ കളോ ഉണ്ടാകുമായിരുന്നെന്ന് ഖുർആൻ തന്നെ സൂചിപ്പിക്കുന്നു. (40:82) നാളിത് വരെയുള്ള ജന സമൂഹത്തിന്റെ വഴി കാട്ടിയായി വർത്തിക്കുക, അനുസരണ ശീലത്തോടെ സമീപിക്കുന്നവർക്ക് ഋജു വായ പൻഥാവിനെ വിവരിച്ച് നൽകുക, എവിടെയും എപ്പോഴും തല യുയർത്തി നിൽക്കാൻ അവരെ പ്രാപ്തരാക്കുക. വിമർശന ബുദ്ധ്യ സമീപിക്കുന്നവർക്ക് മുമ്പിൽ കനത്ത താക്കീതോ മുന്നറിയിപ്പോ നൽകുക, വിമർശകരെ ഇതിന് സമാനമായത് കൊണ്ട് വരാൻ വേണ്ടി നിരന്തരം വെല്ലുവിളിച്ച് കൊണ്ടിരിക്കുക, ചിന്തിക്കുന്നവർക്കും അഭ്യസ്ഥ വിദ്യർക്കും മുമ്പിൽ ചിന്താപരമായ ചോദ്യങ്ങൾ ഉയർത്തുക. അന്വേഷണത്തിന്റെയും കണ്ടെത്തലുകളുടേയും പുത്തൻ വാതായനങ്ങൾ തുറന്ന് പിടിക്കുക… ഇതൊക്കെ ചെയ്യുന്ന ഗ്രന്ഥമായാണ് ഖുർആൻ കാലങ്ങളെ അതിജയിച്ച് നിലകൊള്ളുന്നത്. ഖുർആൻ നാം അവതരിപ്പിച്ചിരിക്കുന്നു. അത് നാം തന്നെ സംരക്ഷി ക്കുകയും ചെയ്യുമെന്ന് സ്രഷ്ടാവ് തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. (15:9)
മത കർമ്മങ്ങളോ വിശ്വാസങ്ങളോ മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിഷയങ്ങളെ മതത്തിന്റെ ഭാഗ മായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഖുർആൻ. വിശ്വാസം, കർമ്മം, പ്രബോധനം, പോരാട്ടം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം, നിയമം, രാഷ്ട്രീയം, പൊതുകാര്യങ്ങൾ, കൃഷി, കച്ചവടം, കഥ, ചരിത്രം, ഇസ്ലാമേതര മതങ്ങൾ, തുടങ്ങി ഖുർആൻ കൈകാര്യംചെയ്യുന്ന വിഷയങ്ങൾ നിരവധിയാണ്. ഭൗതിക ലോകത്തെ മാത്ര മല്ല, പരലോകത്തെ കൂടി സ്പർഷിക്കുന്നതാണ് ഖുർആനിക പാഠ ങ്ങൾ, ഹൃസ്വമായ ഭൗതിക ജീവിതമല്ല മനുഷ്യന്റെ ആത്യന്തിക ലക്ഷ്യ മെന്നും സാശ്വത ജീവിതം പരലോകത്താണ് വരാനിരിക്കുന്നതെന്നും ഖുർആൻ ഉദ്ബോധിപ്പിക്കുന്നു. സത്യ സന്ധമായ വിശ്വാസവും ധാർമി കതയിലൂന്നിയ ജീവിത രീതിയും അവലംബിക്കുന്നവർക്ക് സ്വർഗീ യാരാമത്തെ കുറിച്ച് ഖുർആൻ സുവിശേഷമറിയിക്കുന്നു. വികലവും കളങ്കിതവുമായ വിശ്വാസങ്ങളെ തളളിപ്പറയുകയും അത് അവലംബി ക്കുന്നവർക്ക് നകീയ ജീവിതത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഖുർആൻ ഇപ്രകാരം പറയുന്നു. ഭൗതിക ജീവിതത്ത ലക്ഷ്യമാക്കി കർമ്മം ചെയ്യുന്നവർക്ക് നാം ഭൗതികാഡംബരങ്ങളെ നൽകുന്നതും പരലോകത്ത് അവന് നരകീയജീവിതം നിശ്ചയിക്കു കയും ചെയ്തിരിക്കുന്നു. ആക്ഷേപിക്കപ്പെട്ടവനായും അനുഗ്രഹങ്ങൾ തിരസ്കരിക്കപ്പെട്ടവനായും അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്. പാരത്രിക ജീവിതം ലക്ഷ്യമാക്കി സത്യസന്ധമായ വിശ്വാസത്തോടെ കർമ്മം ചെയ്യുന്നവരുടെ കർമങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമായി രിക്കും.” (വി.ഖു: 17: 18-19)