الصوم
എന്ന പദത്തിന്റെ ഭാഷാർത്ഥം “വർജ്ജനം’ എന്നാണ്. ശറഇൽ സൗം എന്നാൽ താഴെ പറയുന്ന നിബന്ധനകളോടെ നോമ്പ് നഷ്ട മാകുന്ന കാര്യങ്ങളെ വർജ്ജിക്കൽ എന്നും. ഹിജ്റ രണ്ടാംവർഷം ശഅബാനിലാണ് നോമ്പ് നിർബന്ധ മാക്കിയത്. റമളാനിലെ നിർബന്ധ നോമ്പ് മുസ്ലിം സമൂഹത്തിന് പ്രത്യേകമായുള്ളതാണ്. മതത്തിൽ അവിതർക്കിതമായി അറിയപ്പെട്ടതുമാണ്.

ശഅബാൻ മുപ്പത് പൂർത്തിയാവുകയോ (ഇരു പത്തൊമ്പതിന്റെ അസ്തമയ ശേഷം പിറവി കണ്ടെന്ന് വിശ്വസ്തനായ ഒരാൾ വിശ്വസ്തനല്ല എന്ന് അറിയപ്പെടാതിരുന്നാൽ മതി. ഖാസിയുടെ അടുത്തുവന്ന് സാക്ഷ്യപ്പെടുത്തുകയോ ചെയ്താൽ റമളാൻ വ്രതം നിർബന്ധമാകും. മാനം മേഘാവ തമായാലും സാക്ഷ്യം അംഗീകരിക്കുന്നതിന് തടസ്സമില്ല.

“തീർച്ചയായും ഞാൻ മാസപ്പിറവി കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു എന്നാണ് അവൻ പറയേണ്ട ത്. “തീർച്ചയായും പിറവിയുണ്ടായി എന്നും പറയാം.നാളെ റമദാൻ ആണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു എന്നു പോര   ഒരാൾ സാക്ഷിയാണെന്നത് സ്ഥിരപ്പെടാൻ രണ്ടു നീതിമാന്മാരുടെ സാക്ഷ്യം വേണ്ടിവരും. റമളാൻ പിറവി കണ്ടുവെന്നത് നീതിമാന്റെ സാക്ഷ്യത്താൽ ഖാളിക്ക് ബോധ്യപ്പെടു കയും അത് എനിക്കു ബോധ്യപ്പെട്ടുവെന്ന് ഖാസി പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെ പിറവി കണ്ട നാട്ടുകാർക്ക് മുഴുവൻ വ്രതം നിർബന്ധമാവും. പിറവി കണ്ടെന്ന് വ്യാപകമായ വാർത്ത പ്രചരിക്കു ന്നത് അത് അവിശ്വാസികളിൽ നിന്നാണെങ്കിലും ഖാളിയുടെ അടുത്ത് സ്ഥിരപ്പെടുന്നത് പോലെയാ ണ്. സംശയരഹിതമായ അറിവ് ഇതുകൊണ്ട് ലഭിക്കുന്നതാണ് കാരണം.

സാധാരണയിൽ മാറ്റം വരാത്ത അടയാളങ്ങളിലൂടെ റമളാൻ പ്രവേശിച്ചെന്ന ബോധ്യമുണ്ടാകുന്നത്. -ഉദാ: മിനാരങ്ങളിൽ സ്ഥാപിക്കപ്പെട്ട വെളിച്ചം കാണുക- ഖാളിയുടെ അടുത്ത് സ്ഥിരപ്പെടുന്നതു പോലെ യാണ്. ദുർനടപ്പുകാരൻ, അടിമ, സ്ത്രീ എന്നിവർ പിറവി കണ്ടാൽ (ഖാളി ആ സാക്ഷ്യം സ്വീകരിക്കി ല്ലെങ്കിലും അതനുസരിച്ച് പ്രവർത്തിക്കൽ അവർക്ക് നിർബന്ധമാണ് ദുർനടപ്പ് കാർ പ്രായപൂർത്തിയാവാത്ത വകതിരിവുള്ള കുട്ടി എന്നിവർ തങ്ങൾ മാസം കണ്ടുവെന്ന് പറയുകയോ ഉദയവ്യത്യാസമി ല്ലാത്തൊരിടത്ത് മാസപ്പിറവി കണ്ടതായി സ്ഥിരീക രിച്ചിട്ടുണ്ടെന്ന് പറയുകയോ ചെയ്താൽ അതു സ ത്യമാണെന്ന് വിശ്വസിക്കുന്നവർക്കും അതനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധമാണ്. റമളാനിന്റെ തുട ക്കത്തിനും ഒടുക്കത്തിനും ഇതു ബാധകമാണെ ന്നാണ് പ്രബലം

ശവ്വാൽ പിറന്നിരിക്കുന്നു എന്ന് അടയാളങ്ങളി ലൂടെ പൂർണബോധ്യം വന്നവർക്ക് അവയെ അവ ലംബിക്കാം. എന്നല്ല അവലംബിക്കൽ നിർബന്ധമാ ണെന്നാണ് പ്രാമാണികാഭിപ്രായം. ശൈഖുനാ ഇബ്നുസിയാദും ശൈഖുനാ ഇബ്നുഹജറും മറ്റു സൂക്ഷ്മജ്ഞാനികളായ കുറേ പണ്ഡിതന്മാരും ഇങ്ങനെ ഫത്വ നൽകിയിട്ടുണ്ട്.

ഒരു നീതിമാനായ വ്യക്തി പിറവി കണ്ടതു പ്രകാ രമാണ് നോമ്പ് തുടങ്ങിയതെങ്കിലും മുപ്പത് പൂർത്തി യായാൽ പിറവി കണ്ടില്ലെങ്കിലും നോമ്പവസാനിപ്പി ക്കണം. മാനം മേഘാവൃതമല്ലെങ്കിൽ പോലും ഇതാണു ശറഇയ്യായ തെളിവടിസ്ഥാനത്തിൽ എണ്ണം പൂർത്തിയായതാണ് കാരണം. തനിക്കു വിശ്വാസമുള്ള ഒരാളുടെ വാക്കു കേട്ട് നോമ്പ് തുട ങ്ങിയവൻ തെളിഞ്ഞ അന്തരീക്ഷമായിട്ടും പിറവി കാണുന്നില്ലെങ്കിൽ മുപ്പതിന് ശേഷവും നോമ്പവസാ നിപ്പിക്കാൻ പാടില്ല.

ജനങ്ങൾ നോമ്പു തുടങ്ങിയ ശേഷം സാക്ഷി കൾ മാറ്റിപ്പറഞ്ഞാലും നോമ്പുമുറിക്കൽ അനുവദ നീയമല്ല.