ആളുകളും രൂപം വരയ്ക്കുമ്പോൾ ഉമ്മമാർ പറയാറുണ്ട്. വരക്കുന്ന രൂപത്തിൽ പരലോകൽ വേച്ച് നിങ്ങൾ ജീവൻ നൽകാൻ പറയും. അതിനു കഴിയാത്തതിന്റെ പേരി അവൻ ശിക്ഷിക്കപ്പെടും. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ഫോട്ടോ ഹറാമാണോ?

 

ഉമ്മമാർ ഇങ്ങനെ പറയുന്നതിൽ വാസ്തവം ഉണ്ട്. ഫോട്ടോവരക്കുന്ന അവരെക്കുറിച്ച് വന്ന ഒരു ഹദീസ് കാണുക. നബി(സ) പറഞ്ഞു ഫോട്ടോകൾ നിർമ്മിച്ചവരോട് നിങ്ങൾ സൃഷ്ടിച്ച ഈ ചിത്രങ്ങൾക്ക് നിങ്ങൾ തന്നെ ജീവൻ നൽകുക എന്നു പറഞ്ഞ് അന്ത്യനാളിൽ അവർ കഠി നമായി ശിക്ഷിക്കപ്പെടും. (ബുഖാരി, മുസ്ലിം).

 

നായയോ, ഫോട്ടോയോ ഉള്ള ഗൃഹത്തിൽ റഹ്മത്തിന്റെ മലക്കുകൾ ഇറങ്ങുകയില്ല എന്നമറ്റൊരു ഹദീസും ഫോട്ടോ നിർമ്മിക്കാൻ പാടില്ല എന്ന കാര്യം സമർത്ഥിക്കുന്നു. രൂപം ശേഷിക്കുന്നതും, തടിയോടെ നിൽക്കുന്നതുമായ ഫോട്ടോ ഹറാമാണ്. തലയില്ലാത്തതോ, വിവിധശരീരഭാഗങ്ങൾ വേർപിരിച്ചു നിർത്തപ്പെട്ടതോ ആയ രൂപത്തിലുള്ള ഫോട്ടോ ഹറാമില്ല.

ഇതാണ്ഏറ്റവും പ്രബലമായ വീക്ഷണം (തർശീഫ് 124)