നിയ്യത്ത് ചെയ്യല്‍ നോമ്പിന്റെ ഫര്ളാണ്. ഹൃദയത്തില്‍ നോമ്പിനെ കരുതലാണത്. നിയ്യത്ത് ഉച്ചരിക്കല്‍ നിബന്ധനയൊന്നുമില്ല. നോമ്പിന് ഊര്‍ജം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ അത്താഴം കഴിച്ചത് കൊണ്ട് നിയ്യത്തിന് പകരമാകില്ല. അപ്രകാരം തന്നെ ഫജ്റുസ്വാദിഖ് വെളിവാകുമോ എന്ന് ഭയപ്പെട്ട് നോമ്പ് മുറിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കല്‍ കൊണ്ടും.
ഓരോ ദിവസത്തിനും വെവ്വേറെ തന്നെ നിയ്യത്ത് ചെയ്യേണ്ടതാണ്. റമളാനിലെ എല്ലാ ദിവസങ്ങള്‍ക്കും വേണ്ടി ആദ്യരാത്രിയില്‍ തന്നെ നിയ്യത്ത് ചെയ്തത് കൊണ്ട് ഒന്നാം ദിവസത്തിനല്ലാതെ മറ്റു ദിവസങ്ങ ള്‍ക്കൊന്നും ആ നിയ്യത്ത് മതിയാകില്ല. എങ്കിലും ഏതെങ്കിലുമൊരു ദിവസത്തിനുവേണ്ടിയുള്ള നിയത്ത് മറന്നുപോയാല്‍ മാലികീ മദ്ഹബ് അനുകരിക്കുന്ന പക്ഷം ഉപര്യുക്ത നിയ്യത്ത് കൊണ്ട് മതിയാകുന്നതാണ്. ഈ സാഹചര്യത്തില്‍ ഇമാം അബൂഹനീഫയെ അനുകരിക്കുകയാണെങ്കില്‍ പകല്‍ സമയത്ത് നിയ്യത്ത് ചെയ്താലും മതിയാകും. പക്ഷേ, ഉച്ചക്ക് മുമ്പായിരിക്കണമെന്ന നിബന്ധനയുണ്ട്.
റമളാന്‍ നോമ്പ്, നേര്‍ച്ച നോമ്പ്, കഫ്ഫാറത് നോമ്പ് തുടങ്ങിയ ഫര്ളു നോമ്പുകള്‍ക്ക് വേണ്ടി നിയ്യത്ത് ചെയ്യുമ്പോള്‍ അത് രാത്രിയില്‍ തന്നെ ആയിരിക്കല്‍ നിബന്ധനയാണ്. സൂര്യാസ്തമനത്തിന് ശേഷവും ഫജ്റുസ്വാദിഖ്വ് വെളിവാകുന്നതിന് മുമ്പുമായിരിക്കണമെന്നുദ്ദേശ്യം. അപ്രകാരം തന്നെ നോമ്പേതാണെന്ന് നിര്‍ണയിച്ച് കരുതലും നിബന്ധനയാണ്. അപ്പോള്‍ നിര്‍ണയം കൂടാതെ ഫര്ളു വീട്ടുന്നതിന് വേണ്ടി ഞാന്‍ നോമ്പനുഷ്ഠിക്കുന്നുവെന്ന് മാത്രം കരുതിയാല്‍ മതിയാകില്ല. എങ്കിലും രണ്ട് റമളാന്‍ മാസത്തിലെ നോമ്പുകള്‍ ഖളായുള്ള വ്യക്തി അത് ഖളാ വീട്ടുമ്പോള്‍ ഇന്ന വര്‍ഷത്തെ നോമ്പെന്ന് നിര്‍ണയിച്ച് കരുതല്‍ നിര്‍ബന്ധമൊന്നുമില്ല.
വ്യത്യസ്ത മാര്‍ഗേണയുള്ള നേര്‍ച്ച, കഫ്ഫാറത്(പ്രായശ്ചിത്തം) നോമ്പുകളും തഥൈവ. ഇന്ന കാര്യത്തിന് വേണ്ടി നേര്‍ച്ചയാക്കിയതെന്നോ ഇന്ന കാരണത്താല്‍ കഫ്ഫാറത്തുള്ളതെന്നോ നിര്‍ണയിച്ച് കരുതേണ്ടതില്ലെന്ന് ചുരുക്കം.
ഈ പറഞ്ഞ രണ്ട് നിബന്ധനകളും സുന്നത്ത് നോമ്പുകള്‍ക്ക് ബാധകമല്ല. അതുകൊണ്ട് തന്നെ രാത്രിയില്‍ നിയ്യത്ത് ചെയ്യാതെ ഉച്ച സമയത്തിന് മുമ്പായി പകലില്‍ നിയ്യത്ത് ചെയ്താലും സുന്നത്ത് നോമ്പ് സാധുവാകുന്നതാണ്. (പക്ഷെ, ഇവിടെ ഫജ്റുസ്വാദിഖ്വിന് ശേഷം നോമ്പ് മുറിയുന്ന കാര്യങ്ങളൊന്നും സംഭവിക്കരുതെന്ന് ഓര്‍മ്മിക്കുക). ഇതു സംബന്ധമായി സ്വഹീഹായ ഹദീസ് തന്നെ വന്നിട്ടുണ്ട്. അതുപോലെ തന്നെ ഇന്ന നോമ്പെന്ന് നിര്‍ണയിച്ച് കരുതാതെ വെറും നോമ്പനുഷ്ഠിക്കുന്നുവെന്ന് കരുതിയാലും സുന്നത്ത് നോമ്പ് സ്വഹീഹാകുന്നതാണ്. എങ്കിലും ‘അറഫാ നോമ്പ്, മുഹര്‍റം ഒമ്പത്, പത്ത് നോമ്പുകള്‍, ശവ്വാല്‍ മാസത്തിലെ ആറ് ദിവസത്തിലുള്ള നോമ്പുകള്‍ പോലെയുള്ള റവാതിബുകളായ നോമ്പുകളില്‍ നിര്‍ണയിച്ച് കരുതല്‍ തന്നെ നിബന്ധനയാകുമെന്ന് ഇമാം നവവി(റ) മജ്മൂ’ഇല്‍ വിശദീകരിച്ചിട്ടുണ്ട്.
നിയ്യത്തിന്റെ ചുരുങ്ങിയ രൂപം
‘നവൈതു സ്വൌമ റമളാന’ റമളാന്‍ നോമ്പ് ഞാന്‍ അനുഷ്ഠിക്കുന്നുവെന്ന് മാത്രം കരുതിയാലും നോമ്പ് സാധുവാകുന്നതാണ്. ഫര്ളായ നോമ്പ് എന്നു പോലും കൂട്ടേണ്ടതില്ലെന്നതാണ് പ്രബലം. പ്രായപൂര്‍ത്തി എത്തിയവനില്‍ നിന്ന് റമളാന്‍ നോമ്പ് ഫര്ളായിട്ടല്ലാതെ വരില്ലെന്നതാണ് കാരണം.
നിയ്യത്തിന്റെ പൂര്‍ണ്ണ രൂപം
റമളാന്‍ നോമ്പിന് വേണ്ടിയുള്ള നിയ്യത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്. “നവൈതു സ്വൌമ ഗദിന്‍ ‘അന്‍ അദാഇ ഫര്ള റമളാനി, ഹാദിഹിസ്സനതി ലില്ലാഹി ത’ആലാ ഈ വര്‍ഷത്തെ അദാഉം ഫര്ളുമായ റമളാന്‍ നോമ്പ് അല്ലാഹുവിന് വേണ്ടി നാളെ അനുഷ്ഠിക്കുവാന്‍ ഞാന്‍ കരുതുന്നു”.
രാത്രിയില്‍ നിയ്യത്ത് ചെയ്ത ശേഷവും ഫജ്റുസ്വാദിഖ് വെളിവാകുന്നതിന്റെ മുമ്പുമായി ഭക്ഷണം കഴിക്കുക, ലൈംഗിക ബന്ധത്തിലേര്‍പ്പെടുക തുടങ്ങിയ നോമ്പ് മുറിക്കുന്ന കാര്യങ്ങള്‍ ചെയ്തു എന്നത് കൊണ്ട് നിയ്യത്ത് അസാധുവാകുന്നതല്ല.
നോമ്പ് തുറന്ന ഉടനെ നിയ്യത്ത്
നോമ്പ് തുറന്ന ഉടനെ അടുത്ത ദിവസത്തെ നോമ്പിന്റെ നിയ്യത്ത് ചെയ്യല്‍ സുന്നത്താണ്. നിയ്യത്ത് മറന്നു പോവാതിരിക്കാനാണിത് (കുര്‍ദി 2/184, ബുശ്റല്‍ കരീം 2/91, 3/425, തര്‍ശീഹ് 165).
അങ്ങനെ ചെയ്ത നിയ്യത്ത് അത്താഴ ശേഷം പുതുക്കലും സുന്നത്താണ്. നിയ്യത്ത് കഴിയുന്നത്ര നോ മ്പിന്റെ തുടക്കത്തിനോട് അടുക്കണമെന്നും അതിനാല്‍ അര്‍ദ്ധരാത്രിക്ക് ശേഷമേ നിയ്യത്ത് സാധുവാകൂ എന്നും അഭിപ്രായമുണ്ട്. നിയ്യത്ത് ചെയ്ത ശേഷം രാത്രി ഭക്ഷിക്കുകയോ നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ചെയ്യുകയോ ചെയ്താല്‍ നിയ്യത്ത് ദുര്‍ബലപ്പെടുമെന്നും അഭിപ്രായമുണ്ട്. നോമ്പിന് നിയ്യത്ത് ചെയ്ത് ഉറങ്ങിയാല്‍ പ്രഭാതത്തിന് മുമ്പ് ഉണര്‍ന്നാല്‍ നിയ്യത്ത് പുതുക്കല്‍ നിര്‍ബന്ധമാണെന്നും അഭിപ്രായമുണ്ട്. ശാഫി’ഈ മദ്ഹബില്‍ തന്നെ ഇത്തരം അഭിപ്രായങ്ങള്‍ മാനിച്ച് ഇവയ്ക്ക് ശേഷം നിയ്യത്ത് പുതുക്കുന്നത് നല്ലതാണ് (തുഹ്ഫ 3/388, 389, ശര്‍വാനി 3/389).
നിയ്യത്തും സംശയങ്ങളും
നിയ്യത്ത് സംബന്ധമായ സംശയങ്ങളെക്കുറിച്ചു ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക: (1) നിയ്യത്ത് നിര്‍വഹിച്ചത് പ്രഭാതത്തിനു മുമ്പോ ശേഷമോ എന്നു സംശയമുണ്ടെങ്കില്‍ നോമ്പ് സ്വഹീഹാവുകയില്ല. കാരണം നിയ്യത്തു രാത്രിതന്നെ നിര്‍വഹിക്കണം. പുതിയ പ്രശ്നങ്ങളുടെ വിധി ഏറ്റവും അടുത്ത സമയത്തെ പരിഗണിച്ചുകൊണ്ടാണ് നടത്തുക. ഇതനുസരിച്ച് നിയ്യത്ത് പ്രഭാതശേഷമാണ് നടന്നത് എന്ന് കണക്കാക്കണം. (2) പ്രഭാതത്തോടടുത്ത സമയത്താണ് നിയ്യത്ത് നിര്‍വഹിച്ചത്. അപ്പോള്‍ പ്രഭാതമായിരുന്നോ എന്നാണ് സംശയം. ഈ അവസ്ഥയില്‍ നോമ്പ് സാധുവാകുന്നതാണ്. കാരണം, പ്രഭാതോദയം നടന്നിട്ടില്ലെന്നാണ് അടിസ്ഥാനപരമായി വിധിക്കാവുന്നത്. (3) രാത്രി നിയ്യത്ത് ചെയ്തിരുന്നോ എന്ന സംശയം പിറ്റേദിവസം പകലാണുണ്ടായത്. കുറേ സമയം കഴിഞ്ഞ് ഓര്‍മ്മ വന്നു. രാത്രി തന്നെ നിയ്യത്ത് നിര്‍വ്വഹിച്ചിരുന്നു എന്ന്. എങ്കില്‍ നോമ്പ് സാധുവാകുന്നതാണ്.സൂര്യാസ്തമയാനന്തരമാണ് നിയ്യത്ത് ചെയ്തിരുന്നതെന്ന് ഓര്‍മയാകുന്നതെങ്കിലും പ്രശ്നമില്ല. എന്നാല്‍ നിയ്യത്ത് നിര്‍വഹിച്ചതായി തീരേ ഓര്‍ക്കുന്നില്ലെങ്കില്‍ ആ നോമ്പ് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. കാരണം നിയ്യത്ത് ഉണ്ടാകാതിരിക്കാനാണ് സാധ്യത.
(4) സൂര്യാസ്തമയാനന്തരമാണ് ഒരാള്‍ക്കു സംശയം. നിയ്യത്ത് ചെയ്തിരുന്നോ ഇല്ലയോ എന്ന്. ചെയ്തതായി ഓര്‍മ വരുന്നുമില്ല. ഈ സംശയം പ്രശ്നമാക്കേണ്ടതില്ല. കാരണം, സംശയം വ്രതസമാപ്തിക്കു ശേഷമാണല്ലോ ഉണ്ടായത്. (5) ഒരു ദിവസത്തെ നോമ്പനുഷ്ഠിക്കാനുണ്ട്. ആ നോമ്പ് ഖളാആണോ, നേര്‍ച്ചയാണോ, പ്രായശ്ചിത്തമായിട്ടുള്ളതാണോ എന്നാണ് സംശയം. എ ങ്കില്‍ സ്വൌമുന്‍ വാജിബ് അഥവാ എനിക്ക് നിര്‍ബന്ധമായ വ്രതം എടുക്കാന്‍ കരുതുന്നു എന്ന് നിയ്യത്ത് ചെയ്യണം.(6) ശഅ്ബാന്‍ മുപ്പതാമത്തെ രാവില്‍ ‘നാളെ റമള്വാനാണെങ്കില്‍ ഞാന്‍ നോമ്പാചരിക്കാന്‍ കരുതി’ എന്ന് നിയ്യത്ത് ചെയ്താല്‍ പിറ്റേദിവസം റമള്വാന്‍ ആണെങ്കില്‍ പോലും ആ ദിവസത്തെ വ്രതം ശരിയാവുകയില്ല. കാരണം, നിയ്യത്തിന്റെ അവസരത്തില്‍ അ യാള്‍ സംശയാലുവാണ്. ആ നോമ്പ് സുന്നത്തായും പരിഗണിക്കില്ല. കാരണം പിറ്റേ ദിവസം റളാന്‍ ആയതുകൊണ്ട്. റമള്വാനില്‍ മറ്റ് സുന്നത്ത് നോമ്പിനു പ്രസക്തിയില്ലല്ലോ. എന്നാല്‍ നാ ളെ റമള്വാന്‍ ആയില്ലെങ്കില്‍ ഞാന്‍ സുന്നത്തായ വ്രതമെടുക്കാന്‍ കരുതുന്നു എന്നുകൂടി നി യ്യത്ത് ചെയ്യുകയാണെങ്കില്‍ പിറ്റേ ദിവസം ശഅ്ബാന്‍ മാസത്തില്‍ പെട്ടതാണെന്നു വ്യക്തമായാല്‍ ആ വ്രതം സുന്നത്തായി സ്വീകരിക്കപ്പെടുന്നതാണ്.
(7) ഇനി റമള്വാന്‍ മുപ്പതാമത്തെ രാവിലാണ് ഒരാള്‍ നാളെ റമള്വാനാണെങ്കില്‍ വ്രതമനുഷ്ഠിക്കാന്‍ ഞാന്‍ കരുതി എന്ന് നിയ്യത്ത് ചെയ്യുന്നതെങ്കില്‍ പിറ്റേദിനം റമള്വാനില്‍ പെട്ടതാണെങ്കില്‍ ആ ദിവസത്തെ നോമ്പ് ശരിയാകുന്നതാണ്. കാരണം ഈ അവസ്ഥയില്‍ നിയ്യത്തിലെ സംശയവാചകത്തിനു പ്രസക്തിയില്ല. ഇവിടെ അടിസ്ഥാനപരമായി ഇതുവരെ താന്‍ റമള്വാനില്‍ തന്നെയായിരുന്നതുകൊണ്ട് അതിനോട് അനുബന്ധമായി ഈ ദിവസത്തെയും പരിഗണിക്കുന്നതാണ്.
(8) ഒരാള്‍ ഞായറാഴ്ച രാവില്‍ നാളെ ചൊവ്വാഴ്ച ദിവസത്തെ റമള്വാന്‍ നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ കരുതി എന്ന് പിഴച്ചു നിയ്യത്ത് ചെയ്തുപോയാല്‍ പ്രശ്നമില്ലെന്ന് ഇമാം അദ്റഈ(റ) പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ മനഃപൂര്‍വ്വം തെറ്റിച്ചു നിയ്യത്ത് ചെയ്യുകയാണെങ്കില്‍ പ്രശ്നം തന്നെയാണ്. (9) ഒരാള്‍ തിങ്കളാഴ്ച രാവില്‍ ഞായറാഴ്ച ദിവസത്തെ റമള്വാന്‍ വ്രതമനുഷ്ഠിക്കാന്‍ ഞാന്‍ കരുതി എന്നാണ് നിയ്യത്ത് ചെയ്തതെങ്കില്‍ അയാളുടെ ചൊവ്വാഴ്ച വ്രതം സ്വീകാര്യമല്ല. കാരണം ഇവിടെ നോമ്പിന്റെ സമയനിര്‍ണയം നടന്നിട്ടില്ല എന്നതുതന്നെ. നാള ത്തെ വ്രതമെന്നു പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു. നിയ്യത്തില്‍ ആവശ്യമില്ലാത്ത ദിവസനിര്‍ണയം നടത്തിയതും അത് തെറ്റിയതും ഒരു പ്രശ്നമായിത്തന്നെ നിയമം കണക്കാക്കുന്നു.
അനുബന്ധം
നിയ്യത്തുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ കൂടി കാണുക. ഒരാള്‍ നിയ്യത്തിനു ശേഷം ഇന്‍ ശാഅല്ലാഹ് എന്നു പറഞ്ഞാല്‍ അതുകൊണ്ടുദ്ദേശ്യം കേവലം ബറകത്(പുണ്യകാംക്ഷ) ആണെങ്കില്‍ പ്രശ്നമില്ല. അതേസമയം തഅ്ലീഖ്(നിയ്യത്തില്‍ ഉപാധി പ്രയോഗിക്കല്‍) ആണ് ഉദ്ദേശ്യമെങ്കില്‍ നിയ്യത്ത് നിഷ്ഫലമാകുന്നതാണ്. നിയ്യത്തിനു ശേഷം പ്രഭാതത്തിനുമുമ്പ് ഭോജനം, സ്ത്രീ പുരുഷ സംസര്‍ഗം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് നിയ്യത്ത് നഷ്ടപ്പെടുകയില്ല. ഇവക്കുശേഷം നിയ്യത്ത് പുതുക്കേണ്ടതുമില്ല. പുതുക്കല്‍ സുന്നത്തുണ്ടെന്ന് ചില പണ്ഢിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്.
നിയ്യത്ത് ചെയ്തശേഷം അത് ഒഴിവാക്കിയതായി കരുതിയാല്‍ നോമ്പനുഷ്ഠിക്കാന്‍ വീണ്ടും നിയ്യത്ത് പുതുക്കല്‍ നിര്‍ബന്ധമാണ്. ആര്‍ത്തവക്കാരി, സാധാരണയുണ്ടാവാറുള്ള ദിവസം പൂര്‍ത്തിയായ രാവി ല്‍ പിറ്റേ ദിവസത്തെ റമള്വാന്‍ വ്രതത്തിനു നിയ്യത്ത് ചെയ്തുവെങ്കില്‍ ആ രാത്രി രക്തം നിലച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത നിയ്യത്തനുസരിച്ചു നോമ്പനുഷ്ഠിക്കാവുന്നതാണ്. തൊട്ടടുത്ത ദിവസം താന്‍ ശുദ്ധിയുള്ളവളായിരിക്കുമെന്ന് പതിവുപ്രകാരം ഉറപ്പിക്കാനിവര്‍ക്ക് അവകാശമുണ്ട്. അതേസമയം ആര്‍ത്തവം ക്രമം തെറ്റുന്ന സ്വഭാവമുള്ളവര്‍ക്ക് ഈ വിധി ബാധകമല്ല. അവള്‍ ആര്‍ത്തവ വിരാമത്തിനു മുമ്പ് ചെയ്യുന്ന നിയ്യത്ത് പരിഗണിക്കുന്നതല്ല. ആര്‍ത്തവത്തില്‍ നിര്‍ണിതമായ ദിവസങ്ങളെക്കാള്‍ അധികമായി കാണുന്ന രക്തം നോമ്പിനെ ബാധിക്കുന്നതല്ല. ഈ വിധികളെല്ലാം പ്രസവ രക്തത്തിനും ബാധകമാണ്.
ഇബ്നുഹജര്‍(റ) പറയുന്നു: “റമള്വാന്‍ നോമ്പ് നിര്‍ബന്ധമാകുന്നതിന് പ്രായപൂര്‍ത്തിയും ബുദ്ധിയും നിബന്ധനയാണ്. അപ്പോള്‍ കുട്ടിക്കും ഭ്രാന്തനും നോമ്പ് നിര്‍ബന്ധമാകില്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലാത്തതാണ് കാരണം. എന്നാല്‍ കരുതിക്കൂട്ടി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മസ്തായവന് നോമ്പ് നിര്‍ബന്ധം തന്നെയാണ്. മുസ്ലിമാകലും നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധനയാണ്. അതു കഴിഞ്ഞ കാലത്തായാലും ശരി. മുര്‍ത്തദിനെ അപേക്ഷിച്ചാണിപ്പറഞ്ഞത്. അപ്പോള്‍ അവന് ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്നാല്‍ പ്രസ്തുത സമയത്തുള്ള നോമ്പ് ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമാകും. ആദ്യമേ കാഫിറായവന്‍ ഇങ്ങനെയല്ല. എങ്കിലും ആദ്യമേ കാഫിറായവന്‍ (കാഫിറായി തന്നെ മരിച്ചാല്‍) നോമ്പ് ഉപേക്ഷിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെടും. നിസ്കാരത്തില്‍ പറഞ്ഞതുപോലെ തന്നെ. ഇപ്പറഞ്ഞതില്‍ നിന്ന് റമള്വാനിന്റെ പകലില്‍ അമുസ്ലിമിന് ഭക്ഷണം നല്‍കല്‍ ഹറാമാണെന്ന് ഗ്രഹിക്കാനാകും. കാരണം അത് പാപത്തിന്റെ മേല്‍ സഹായിക്കലാണ്.
ബാഹ്യമായും ശര്‍’ഇയ്യായും നോമ്പനുഷ്ഠിക്കാന്‍ കഴിവുള്ളവനാകലും നോമ്പ് നിര്‍ബന്ധമാകാനുള്ള നിബന്ധനയാണ്. അപ്പോള്‍ രോഗം, വാര്‍ധക്യം എന്നിവകൊണ്ട് അശക്തനായവന് നോമ്പ് നിര്‍ബന്ധമാകില്ല. ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇക്കാര്യം.
ആര്‍ത്തവ രക്തം, പ്രസവരക്തം എന്നിവകൊണ്ട് അശുദ്ധിയുള്ളവര്‍ക്കും നോമ്പ് നിര്‍ബന്ധമാകുന്നില്ല. ശര്‍’ഇന്റെ ദൃഷ്ടിയില്‍ അവര്‍ നോമ്പിന് സാധിക്കാത്തവരായതാണ് കാരണം. എന്നാ ല്‍ ഹൈളുകാരിയെ പോലെയുള്ളവര്‍ക്കും അബോധാവസ്ഥ, മസ്ത് എന്നിവയില്‍ അകപ്പെട്ടവര്‍ക്കും നോമ്പ് നിര്‍ബന്ധമാണെന്ന് ചിലര്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം നോമ്പ് നിര്‍ബന്ധമാകാനുള്ള കാരണം അവരോടും ബന്ധപ്പെട്ടുവെന്നതാണ്. ഇതുകൊണ്ടാണ് ഖ്വള്വാഅ് വീട്ടല്‍ അവര്‍ ക്ക് നിര്‍ബന്ധമായിത്തീര്‍ന്നത്. അല്ലാതെ അപ്പോള്‍ തന്നെ അവര്‍ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്ന് കുറിക്കുന്ന കല്‍പ്പനയല്ല ഉദ്ദേശ്യം. തല്‍സമയം അവരതിന് പറ്റാത്ത അവസ്ഥയിലായതാണ് കാരണം.
എന്നാല്‍ മുര്‍ത്തദ്ദായവന്‍ ഇങ്ങനെയല്ല. അവന്‍ അപ്പോള്‍ തന്നെ ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടവനാണ്. കാരണം അവന്‍ നേരത്തെ മുസ്ലിമായിരുന്നല്ലോ. അതുകൊണ്ടുതന്നെ ഇസ്ലാമിക കര്‍മ്മങ്ങളുടെ ശാസനക്ക് വിധേയനാകാന്‍ ബാധ്യതപ്പെട്ടവനാണവന്‍. എന്നാല്‍ ഇപ്പറഞ്ഞതിനര്‍ഥം മുര്‍ത്തദ്ദായിക്കൊണ്ടുതന്നെ നോമ്പനുഷ്ഠിക്കാമെന്നല്ല. വളരെ വേഗം ഇസ്ലാമിലേക്ക് വരികയും നോമ്പനുഷ്ഠിക്കുകയും വേണമെന്നാണ്. നേരത്തേ തന്നെ അമുസ്ലിമായവന്‍ ഇങ്ങനെയല്ല. അമുസ്ലിമായിരിക്കെ ഇസ്ലാമിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനവനോട് ആജ്ഞയില്ല. ചെയ്യാത്തതിന്റെ പേരില്‍ ശിക്ഷക്കര്‍ഹനാണെങ്കിലും. ഇപ്പറഞ്ഞതിനര്‍ഥം വിശ്വാസമുള്‍ക്കൊള്ളാത്തതിന് ശിക്ഷക്കര്‍ഹനായത് പോലെ കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചതിനും ശിക്ഷക്കര്‍ഹന്‍ തന്നെയാണെന്നാണ്. എന്നാലും ഇസ്ലാമിലേക്ക് വരുന്നതോടെ കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നത് കൊണ്ട് ഒന്നും തന്നെ ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമില്ല. ഇസ്ലാമില്‍ നിന്ന് പോയ മുര്‍ത്തദ്ദ് ഈ ആനുകൂല്യത്തിനര്‍ഹനല്ല. മറിച്ച് അവന്‍ അല്ലാഹുവിന്റെ ക്രോധത്തിന് വിധേയനാണ്. അതു കൊണ്ട് തന്നെ മുര്‍ത്തദ്ദായ ശേഷം ഭ്രാന്ത് പിടിപെട്ടാല്‍ ഭ്രാന്ത് കാലത്തുള്ള നിസ്കാര നോമ്പുകള്‍ പോലും അവന്‍ ഖ്വള്വാഅ് വീട്ടാന്‍ കടമപ്പെട്ടവനാണ്.
കുട്ടിക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും ഏഴ് വയസ്സായാല്‍ നോമ്പനുഷ്ഠിക്കാന്‍ കഴിയുമെങ്കില്‍ നോമ്പനുഷ്ഠിക്കാന്‍ അവനോട് ശാസിക്കപ്പെടേണ്ടതാണ്. പത്ത് വയസ്സായിട്ടും ചെയ്യുന്നില്ലെങ്കില്‍ അടിക്കണമെന്നാണ് നിയമം. നിസ്കാരത്തില്‍ പറഞ്ഞതുപോലെ തന്നെ. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവ ചെയ്യാന്‍ പ്രചോദനമാകും വിധം നേരത്തെ തന്നെ പരിശീലിപ്പിക്കലാണിതുകൊണ്ടുള്ള ഉദ്ദേശ്യം. മറിച്ച് ശിക്ഷാ നടപടിയല്ല. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഉപേക്ഷിച്ചതിന്റെ പേരില്‍ കുറ്റക്കാരനാകുന്നില്ല. ശാസിക്കാത്തതിന്റെ പേരില്‍ കാര്യകര്‍ത്താവാണ് ശിക്ഷക്ക് വിധേയനാകുന്നത്” (തുഹ്ഫ 3/427, 428, 429).