സത്യനിഷേധികളുമായുള്ള ധർമ്മസമരത്തിൽ അത് കാരണമായ് മരണപ്പെട്ട മുസ്ലിമിനെയാണ് രക്തസാക്ഷി (ശഹീദ്) എന്നു പറയുക. അവർക്കിടയിൽ സ്ത്രീ പുരുഷ വലുപ്പചെറുപ്പ വ്യത്യാസമില്ല. ഭ്രാന്തനാണെങ്കിൽ പോലും ശഹീദാണ്. ധർമ്മസമരത്തിനിടയിൽ കിണറ്റിലോ കുഴിയിലോ വീണു മൃതിയടഞ്ഞവരും ശഹീദ് തന്നെ. ധർമ്മസമരത്തിലായിരിക്കെ വാഹനാപകടത്തിൽ മരണപ്പെട്ടവരും മറ്റൊരു മുസ്ലിമിന്റെ ആയുധം അബദ്ധത്തിൽ തട്ടിയോ സ്വന്തം ആയുധം ദേഹത്തിൽ തട്ടിയോ മരണപ്പെട്ടവരും, ധർമ്മസമരത്തിൽ നിന്ന് പിന്തിരിഞ്ഞ് ഓടിക്കൊണ്ടിരിക്കുമ്പോൾ മരണപ്പെട്ടവരും ശഹീദ് തന്നെ(ശർവാനി).
ഹർബികളോ മുർത്തദുകളോ ദിമ്മികളോ ആയ സത്യനിഷേധികളുമായുള്ള ധർമ്മസമരത്തിൽ മരണപ്പെട്ട മുസ്ലിംകളെല്ലാം ശഹീദ് ആകുന്നു. (നിഹായ, മുഗ്നി).  1)وَهُوَ) أَيْ الشَّهِيدُ الَّذِي يَحْرُمُ غُسْلُهُ وَالصَّلَاةُ عَلَيْهِ ضَابِطُهُ أَنَّهُ كُلُّ (مَنْ مَاتَ) وَلَوْ امْرَأَةً أَوْ رَقِيقًا أَوْ غَيْرَ مُكَلَّفٍ (فِي قِتَالِ الْكُفَّارِ) أَوْ الْكَافِرِ الْوَاحِدِ سَوَاءٌ أَكَانُوا أَهْلَ حَرْبٍ أَمْ رِدَّةٍ أَمْ ذِمَّةٍ قَصَدُوا قَطْعَ الطَّرِيقِ عَلَيْنَا وَنَحْوَ ذَلِكَ (بِسَبَبِهِ) أَيْ الْقِتَالِ، سَوَاءٌ أَقَتَلَهُ كَافِرٌ أَمْ عَادَ إلَيْهِ سَهْمُهُ أَمْ أَصَابَهُ سِلَاحُ مُسْلِمٍ خَطَأً أَمْ تَرَدَّى فِي وَهْدَةٍ أَمْ رَفَسَتْهُ دَابَّةٌ فَمَاتَ أَوْ قَتَلَهُ مُسْلِمٌ بَاغٍ اسْتَعَانَ بِهِ أَهْلُ الْحَرْبِ كَمَا شَمَلَهُ قِتَالُ الْكُفَّارِ أَمْ قَتَلَهُ بَعْضُ أَهْلِ الْحَرْبِ حَالَ انْهِزَامِهِمْ انْهِزَامًا كُلِّيًّا بِأَنْ تَبِعَهُمْ فَكَّرُوا عَلَيْهِ فَقَتَلُوهُ فَكَأَنَّهُ قُتِلَ فِي حَالِ الْقِتَالِ أَمْ قَتَلَهُ الْكُفَّارُ صَبْرًا أَمْ انْكَشَفَ الْحَرْبُ عَنْهُ وَلَمْ يُعْلَمْ سَبَبُ
[الرملي، شمس الدين، نهاية المحتاج إلى شرح المنهاج، ٤٩٨/٢]

ഇങ്ങനെ മരണപ്പെട്ടവർക്കു മയ്യിത്ത് നിസ്കരിക്കുകയോ അവരെ കുളിപ്പിക്കുകയോ ചെയ്യാൻ പാടില്ല. എന്നാൽ ശത്രുക്കൾ ബന്ധനസ്ഥനാക്കി പിടിച്ചു വധിച്ചവർക്കോ ധർമ്മസമരത്തിലല്ലാതെ ചതിയിൽ കൊല്ലപ്പെട്ടവർക്കോ ശഹീദിന്റെ വിധി ബാധകമല്ല. അപ്രകാരം ധർമ്മസമരത്തിലേറ്റ മുറിവ് കാരണം പിന്നീടു മരണപ്പെട്ടവരും ശഹീദിന്റെ വകുപ്പിൽ പെടില്ല. ധർമ്മസമരം അവസാനിക്കുമ്പോൾ പൂർണ്ണ ജീവനില്ലാത്തവർ എപ്പോൾ മരിച്ചാലും ശഹീദായി ഗണിക്കപ്പെടും. രാഷ്ട്രീയ പ്രകടനങ്ങളിലോ യോഗങ്ങളിലോ സമരങ്ങളിലോ മരണപ്പെട്ടവർ ശഹീദല്ല. മുസ്ലിം രാഷ്ട്രങ്ങൾക്കിടയിലുള്ള യുദ്ധങ്ങളിൽ മരണപ്പെട്ടവർക്കും
ശഹീദിന്റെ വിധി ബാധകമല്ല. ഈ യുദ്ധം സത്യനിഷേധിളുമായുള്ളതല്ലല്ലോ. ഇതേപ്രകാരം ഇന്ത്യ, പാക്കിസ്ഥാൻ പോലുള്ള രാഷ്ട്രങ്ങൾക്കിടയിലുള്ള യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരായ മുസ്ലിമും പാക്കിസ്ഥാൻകാരായ മുസ്ലിമും ശഹീദാണെന്നു പറയാൻ ന്യായമില്ല. ഈ യുദ്ധങ്ങളൊന്നും ഇസ്ലാമിന്റെയും സത്യനിഷേധത്തിൻ്റെയും പേരിലല്ല എന്നതാണ് വസ്തുത

References   [ + ]

1. وَهُوَ) أَيْ الشَّهِيدُ الَّذِي يَحْرُمُ غُسْلُهُ وَالصَّلَاةُ عَلَيْهِ ضَابِطُهُ أَنَّهُ كُلُّ (مَنْ مَاتَ) وَلَوْ امْرَأَةً أَوْ رَقِيقًا أَوْ غَيْرَ مُكَلَّفٍ (فِي قِتَالِ الْكُفَّارِ) أَوْ الْكَافِرِ الْوَاحِدِ سَوَاءٌ أَكَانُوا أَهْلَ حَرْبٍ أَمْ رِدَّةٍ أَمْ ذِمَّةٍ قَصَدُوا قَطْعَ الطَّرِيقِ عَلَيْنَا وَنَحْوَ ذَلِكَ (بِسَبَبِهِ) أَيْ الْقِتَالِ، سَوَاءٌ أَقَتَلَهُ كَافِرٌ أَمْ عَادَ إلَيْهِ سَهْمُهُ أَمْ أَصَابَهُ سِلَاحُ مُسْلِمٍ خَطَأً أَمْ تَرَدَّى فِي وَهْدَةٍ أَمْ رَفَسَتْهُ دَابَّةٌ فَمَاتَ أَوْ قَتَلَهُ مُسْلِمٌ بَاغٍ اسْتَعَانَ بِهِ أَهْلُ الْحَرْبِ كَمَا شَمَلَهُ قِتَالُ الْكُفَّارِ أَمْ قَتَلَهُ بَعْضُ أَهْلِ الْحَرْبِ حَالَ انْهِزَامِهِمْ انْهِزَامًا كُلِّيًّا بِأَنْ تَبِعَهُمْ فَكَّرُوا عَلَيْهِ فَقَتَلُوهُ فَكَأَنَّهُ قُتِلَ فِي حَالِ الْقِتَالِ أَمْ قَتَلَهُ الْكُفَّارُ صَبْرًا أَمْ انْكَشَفَ الْحَرْبُ عَنْهُ وَلَمْ يُعْلَمْ سَبَبُ
[الرملي، شمس الدين، نهاية المحتاج إلى شرح المنهاج، ٤٩٨/٢]