നഗ്നത മറക്കുക എന്നത് നിസ്‌കാരത്തിന്റെ മൂന്നാമത്തെ സര്‍ഥാണ് പുരുഷന്‍മാരും അടിമ സ്ത്രീകളും മുട്ടുമുതല്‍ പൊക്കിളുവരെയുള്ള സ്ഥലമാണ് മറക്കല്‍ നിര്‍ബന്ധം. പ്രായപൂര്‍ത്തിയാകത്തവര്‍ക്കും നിയമം ബാധകമാണ്. സ്ത്രീകള്‍ക്ക് നിസ്‌കാരത്തില്‍ മുഖവും മുന്‍കയ്യും ഒഴികെയുള്ള സ്ഥലങ്ങളും അന്യപുരുഷന് മുമ്പില്‍ ശരീരം മുഴുവനും മറക്കണം. പ്രായപൂര്‍ത്തായാകാത്ത ബാലികക്കും നിസ്‌കാരത്തിന്റെ ഔറത്ത് സമമാണ്. അഭിമുഖമായി സംസാരിക്കുമ്പോള്‍ തൊലിയുടെ നിറം കണാത്ത വിധത്തിലുളള വസ്ത്രം കൊണ്ട് മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും മറക്കണം. നിസ്‌കാരത്തിലും അല്ലാത്ത സമയത്തും ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിസ്‌കാരത്തില്‍ ഔറത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപാലിക്കണം. കാരണം അത് നിസ്‌കാരത്തിന്റെ സാധൂകരണത്തെ ബാധിക്കുന്നതാണ്.
സാധാരണ ഗതിയില്‍ പാന്റ്‌സ് ധരിക്കുമ്പോള്‍ മുന്‍ഭാഗം പൊക്കിളിന് നേരെ മറയാറുണ്ടെങ്കിലും വശങ്ങിലോ പിന്‍ഭാഗത്തോ സമാനമായ ഉയരത്തില്‍ പലപ്പോഴും പാന്റ്‌സ് എത്താറില്ല. മാത്രമല്ല ധരിച്ചിരിക്കുന്ന സര്‍ട്ടിന്റെ കഴുത്ത് വീതി കൂടിയതുമാണ്. ആയതിനാല്‍ ശരിയായ രീതിയില്‍ നഗ്നത മറഞ്ഞതായി പരിഗണിക്കുന്നതുമല്ല. മാത്രമല്ല പാന്റുയര്‍ത്തി പൊക്കിളിന് സമാനമായുള്ള സ്ഥലം മറക്കാന്‍ ശ്രമിച്ചാല്‍ തന്നെയും സുജൂദിന്റെ അവസരത്തില്‍ പാന്റ് ഏതുവിധേനയും പിന്‍ഭാഗത്ത് അല്‍പം താഴോട്ടിറങ്ങും തന്മൂലം ഔറത്ത് വെളിവായി നിസ്‌കാരം ബാത്വിലാകും. എന്നാല്‍ അല്‍പം ഇറക്കുമുള്ള ഫിറ്റായ ബനിയന്‍ ധരിക്കുകയാണെങ്കില്‍ ഈയൊരു പ്രശ്‌നം ഒഴിവാക്കാം. എന്നാലും സുജൂദില്‍ പിന്‍ഭാഗം പ്രത്യേകം ശ്രദ്ധിക്കണം. നിസ്‌കാരത്തിലും അല്ലാത്തപ്പോഴും നഗ്നത മറക്കുന്നതുപോലെ വിജന സ്ഥലത്തും നഗ്നത മറക്കല്‍ നിര്‍ബന്ധമാണ്.
വസ്ത്രം നിലത്തിഴയുന്നവരുടെ നിസ്‌കാരം സ്വീകാര്യമല്ലാത്തതിനാല്‍ പാന്റ് പോലെയുള്ളത് മടക്കിവെക്കുന്നവരുമുണ്ട്. എന്നാല്‍ വസ്ത്രത്തിന്റെ അഗ്രഭാഗം മടക്കി വെക്കുന്നത് കറാഹത്താണെന്നതിനാല്‍ തിരുചര്യയല്ല. ഏറ്റവും ഉത്തമമായത് പാന്റ് തുടങ്ങിയ വസ്ത്രങ്ങള്‍ ഇറക്കം കുറച്ച് തയ്പിക്കലാണ്. സ്ത്രീകള്‍ മുഖമക്കന ധരിക്കുമ്പോള്‍ താടിയെല്ലിന്റെ താഴ്ഭാഗം വെളിവാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മുടിയെങ്കിലും മുഖത്തിന്റെ വശങ്ങളിലൂടെയോ പിന്‍ഭാഗത്തോ മറ്റോ കാണുന്നതും ശ്രദ്ധിക്കേണ്ടതാണ്. നീളക്കുപ്പായത്തിന്റെ കൈ കഫിന്റെ ഭാഗത്ത് ഇടുങ്ങിയതോ ബട്ടന്‍സ് വെക്കുന്നതോ ആയിരിക്കണം. കാരണം വീതി കൂടി നിസ്‌കാരക്കുപ്പായത്തിന്റെ കൈക്കുള്ളിലൂടെ നിസ്‌കരിക്കുന്നവളുടെ തണ്ടം കൈ വെളിവാകാനിടയുണ്ട്. സോക്‌സ് ധരിച്ച് നിസ്‌കരിക്കുന്നതവരും അല്ലാത്തവുരം കാല്‍വഴിയെ ഇറങ്ങിക്കിടക്കുന്ന നീളക്കുപ്പായമോ പര്‍ദയോ ധരിക്കണം. സുജൂദില്‍ പോകുമ്പോള്‍ നീളക്കുപ്പായവും മറ്റും കാല്‍പാദത്തിലേക്ക് വലിച്ചിട്ട് നടക്കണം. സുജൂദിന്റെ സമയത്ത് തണ്ടം കാല്‍ വെളിവാകാതിരിക്കാനാണിത്. മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീര ഭാഗങ്ങളാണ് നിസ്‌കാരത്തിലെ സ്ത്രീയുടെ ഔറത്തെങ്കിലും വിവാഹം അനുവദീനയമായ അന്യപുരുഷന്‍മാര്‍ സഹപാഠികള്‍ (അധ്യാപകര്‍ വീട്ടിലെ സന്ദര്‍ശകര്‍ തൊഴിലാളികള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) സ്ത്രീയുടെ മുഖവും മുന്‍കൈയ്യും കൂടി ഉള്‍പ്പെട്ട ശരീര ഭാഗങ്ങള്‍ മുഴുവന്‍ മറക്കല്‍ നിര്‍ബന്ധമാണ്.