അബൂദർറ്(റ)വിൽ നിന്ന്:

ഞാൻ പള്ളിയിൽ പ്രവേശിച്ചപ്പോൾ നബി(സ) എകനായി ഇരിക്കുന്നു.

അപ്പോൾ നബി(സ്വ) പറഞ്ഞു:

“ഓ, അബൂദർറ്, പള്ളിയോട് ഒരു അഭിവാദ്യമുണ്ട്. പള്ളിയുടെ അഭിവാദ്യം രണ്ട് റക്അത്ത് നിസ്കാരമാകുന്നു. എഴുന്നേറ്റ് രണ്ടു റക് അത്ത് നിസ്കരിക്കൂ ഞാൻ രണ്ടു റക്അത്ത് നിസ്കരിച്ചു. പിന്നെ ഞാനത് പതിവാക്കുകയും ചെയ്തു. (ഇബ്നുഹിബ്ബാൻ).

‘തഹ്ഖീഖ്’ എന്ന ഗ്രന്ഥത്തിൽ ഇമാം നവവി(റ) പറയുന്നു:

മറന്നോ അറിവില്ലാതെയോ പള്ളിയിൽ ദീർഘനേരം ഇരുന്നാൽ തഹിയ്യത്ത് നിസ്കാരം നഷ്ടപ്പെടുന്നതാണ്.
ശൈഖുനാ ഇബ്നു ഹജർ(റ) പറഞ്ഞു. മറന്നോ അറിവില്ലാതെയോ ഇരുന്നാൽ നഷ്ടപ്പെടാത്തത് പോലെ കുടിക്കാൻ വേണ്ടി അൽപ സമയം ഇരുന്നാലും തഹിയ്യത്ത് നിസ്കാരം നഷ്ടപ്പെടുകയില്ല.

തഹിയ്യത്തിന്റെയും വുളു ഇന്റെയും രണ്ട് റക്അത്തുകളുടെ പ്രതിഫലം വേറെ ഏതെങ്കിലും സുന്നത്തോ ഫർളോ ആയ നിസ് കാരം നിർവ്വഹിക്കുമ്പോൾ രണ്ടും കരുതിയിട്ടില്ലെങ്കിലും ലഭിക്കും.

പക്ഷേ, പ്രബലാഭിപ്രായമനുസരിച്ച് രണ്ടിന്റെയും പ്രതിഫലം ലഭി ക്കണമെങ്കിൽ രണ്ടും കരുതണം.

തഹിയ്യത്ത്, മഗ്രിബിന്റെ സുന്നത്ത്, നന്മയെ തേടുന്ന നിസ്കാ രം, ഇഹ്റാമിന്റെയും ത്വവാഫിന്റെയും നിസ്കാരം എന്നിവയിൽ കാഫിറൂനയും ഇഹ് ലാസും ഓതൽ സുന്നത്താകുന്നു.

ഇമാം നവവി(റ) അദ്കാർ എന്ന ഗ്രന്ഥത്തിൽ കാണാം പള്ളിയിൽ പ്രവേശിച്ചയാൾക്ക് അശുദ്ധി, ജോലിത്തിരക്ക് തുടങ്ങിയ കാരണങ്ങളാൽ തഹിയ്യത്തിന് സാധിക്കാതെ വന്നാൽ നാലു പ്രാവശ്യം

سُبْحَانَ اللهِ, وَالْحَمْدُ للهِ، وَلَا إِلهَ إِلَّا اللهُ, واللهُ أَكْبَرُ، ولَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ.

എന്ന് ചൊല്ലൽ സുന്നത്തുണ്ട്.

അബുബക്ർ(റ)വിൽ നിന്ന്: അടിമ ഒരു പാപം ചെയ്യുകയും വുളൂഅ് ചെയ്ത് രണ്ട് റക്അത്ത് നിസ്കരിക്കുകയും അല്ലാഹുവോട് പൊറുക്കൽ തേടുകയും ചെയ്താൽ അവന് പൊറുക്കുക തന്നെ ചെയ്യും. (അബൂദാവൂദ്, തിർമുദി). നമ്മുടെ പാപങ്ങൾ അല്ലാഹു പൊറുക്കുകയും പശ്ചാതാപം സ്വീകരിക്കുകയും ചെയ്യട്ടേ – ആമീൻ.1)إرشاد العباد إلى سبيل الرشاد

References   [ + ]

1. إرشاد العباد إلى سبيل الرشاد