അക്ഷരം കനത്ത് അതിന്റെ മുഴക്കം നിമിത്തം വായ നിറയുന്നതിനാണ്تفخيم എന്നു പറയുന്നത്.تسمين،تجسيم،تغليظ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ലാമുമായി ബന്ധപ്പെട്ട്تغليظ ഉം റാഉമായി ബന്ധപ്പെട്ട് تفخيم ഉം ആണ് സാധാരണയിൽ ഉപയോഗിക്കപ്പെടുന്നത്.മുഴക്കം കൊണ്ട് വായ നിറയാതെ അക്ഷരം നേർത്ത അവസ്ഥയാണ് തർഖീഖ്. തഫ്ഖീമിലേക്കും തർഖീഖിലേക്കുമുള്ള അക്ഷരങ്ങളുടെ വിഭജനംاستعلاء،استفال എന്നീ വിശേഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത്استعلاءന്റെ അക്ഷരങ്ങൾ മുഴുവൻ അവസ്ഥകളിലുംتفخيم ചെയ്യേണ്ടവയാണ്.خص ضغط قظ എന്നിവയാണ് പ്രസ്തുത അക്ഷരങ്ങൾ. ഇതിൽ തന്നെاطباقന്റെ അക്ഷരങ്ങൾക്ക് കൂടുതൽتفخيم നൽകിയാണ് പാരായണം ചെയ്യേണ്ടതെന്ന് ഇമാം ഇബ്നുൽജസരി (റ) പ്രസ്താവിച്ചിരിക്കുന്നു.ص ض ط ظ എന്നിവയാണ് ആ അക്ഷരങ്ങൾ