എന്തെങ്കിലും പ്രതിബന്ധം കാരണംനോമ്പ് ഉപേക്ഷിച്ചവർ പ്രതി ബന്ധം നീങ്ങിയതിന് ശേഷം നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്. പക്ഷെ, സുഖപ്പെടുമെന്ന് പ്രതീക്ഷയിലാണ് രോഗം, നീങ്ങുമെന്ന് പ്രത്യാശയില്ലാത്ത വാർദ്ധക്യം തുടങ്ങിയ പ്രതിബന്ധങ്ങൾക്ക് വേണ്ടി നോമ്പ് ഉപേക്ഷിച്ചവൻ ഓരോ ദിവസത്തിന് ഒരു മുദ്ദ് (800 മി.ലി) വീതം ദാനം ചെയ്യേണ്ടതാണ് .തൽസമയത്ത് അതിന് കഴിയുമെങ്കിലാണ് ഇപ്പറഞ്ഞത്. ഖളാഅ് വീട്ടൽ ഇവന്ന് ബാധ്യതയില്ല. പിന്നീട് ഖളാണ് വീട്ടാൻ സാധിച്ചാലും ശരി. കാരണം പ്രസ്തുത സാഹചര്യത്തിൽ ആദ്യമേ അവന്റെ ബാധ്യത നോമ്പല്ല. മറിച്ച് ഫിദ് യ (പ്രായശ്ചിത്തം) യായി ഒരു മുദ്ദ് ദാനം ചെയ്യലാണ്. എന്നാൽ ഗർഭി ണി, മുലകൊടുക്കുന്ന സ്ത്രീ, എന്നിവർ കൂട്ടിക്ക് വിഷമം സംഭവിക്കുമെന്ന് ഭയമുള്ളതിന്ന് വേണ്ടി നോമ്പ് ഉപേക്ഷിച്ചാൽ ഒരു മുദ്ദ് ദാനം ചെയ്യുന്നതാ ടൊപ്പം ഖളാഅ് വീട്ടൽ കൂടി നിർബന്ധമാകും. ഇനി അവർ സ്വന്തം ശരീരത്തിനോ ശരീരത്തിന്നും കൂട്ടിക്കും കൂടിയോ വിഷമം സംഭവിക്കുമെന്ന് ഭയ പെട്ടതിന്ന് വേണ്ടിയാണ് നോമ്പ് ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടൽ മാത്രമേ നിർബന്ധമുള്ളൂ. മുട്ട് കൊടുക്കേണ്ടതില്ല.
ഖളാഅ് വീട്ടൽ നിർബന്ധമായ വ്യക്തി തന്നെ ഒരു പ്രതിബന്ധവും കൂടാതെ ഖളാഇനെ പിന്തിപ്പിക്കുകയും അങ്ങനെ അടുത്ത റമളാൻ പ്രവേശിക്കുയും ചെയ്താൽ ഒരു നോമ്പ് ഒരു വർഷം പിന്തിപ്പിച്ചതിന്ന് ഒരു മുദ്ദ് വീതം പ്രായ ശ്ചിത്തമായി ദാനം ചെയ്യേണ്ടതാണ്. അപ്പോൾ വർഷം കൂടുംതോറും മുദ്ദിന്റെ എണ്ണവും വർധിക്കുന്നതാണ്. ഖളാഅ് വീട്ടാൻ സൗകര്യമാകും വിധംപ്രതിബന്ധങ്ങൾ ഒഴിവായിക്കൊണ്ടുള്ള ദിവസങ്ങൾ ലഭിക്കാത്ത വ്യക്തികളാഇനെ പിന്തിപ്പിച്ചതിനാൽ പ്രായശ്ചിത്തം നിർബന്ധമാകുന്നില്ല.
ഇനി ഖളാഅ് വീട്ടാൻ സൗകര്യപ്പെട്ട വ്യക്തി തന്നെ ഖളാഇനെ പിന്തി ക്കുകയും അങ്ങനെ അടുത്ത റമളാൻ ആഗതമാവുകയും ചെയ്തു. നോമ്പ് ഖളാഅ് വീട്ടാത്തവനായ സ്ഥിതിയിൽ അവൻ മരിക്കുകയും ചെയ്താൽ അനന്തര സ്വത്തിൽ നിന്ന് ഓരോ ദിവസത്തിന്ന് ഈ രണ്ട് മുദ്ദ് വീതം നൽകേണ്ടതാണ്. ഒന്ന് നഷ്ടപ്പെട്ട് നോമ്പിന്ന് വേണ്ടിയും രണ്ടാമത്തത് ഖളാഇനെ പിന്തിപ്പിച്ചതിന്ന് വണ്ടിയുമാകുന്നു. എന്നാൽ ഇപ്പറഞ്ഞത് തന്നെ അദ്ദേഹത്തിന്റെ അടുത്ത് കുടുംബക്കാരനാ അയാളുടെ സമ്മത പ്രകാരം മറ്റൊരു വ്യക്തിയോ മരിച്ച വ്യക്തിക്ക് വണ്ടി നോമ്പനു ഷ്ഠിച്ചിട്ടില്ലെങ്കിലാണ്. പ്രത്യുത അനുഷ്ഠിച്ച് വീട്ടിയിട്ടുണ്ടെങ്കിൽ ഖളാഇനെ പിന്തിപ്പിച്ചതിന്ന് വേണ്ടിയുള്ള ഒരു മുദ്ദ് മാത്രമേ നിർബന്ധമാകുന്നുള്ളൂ.
ലൈംഗിക ബന്ധത്തിലേർപ്പെട്ട് റമളാൻ നോമ്പ് അസാധുവാക്കിയവന്ന് ഖളാഅ് വീട്ടൽ നിർബന്ധമാകുന്നതോടൊപ്പം കഫ്ഫാറതും (പ്രായശ്ചിതം) നിർബന്ധമാകുന്നതാണ്. സത്യ വിശ്വാസിയായ ഒരു അടിമയെ അടിമതി ത്തിൽ നിന്ന് മോചിപ്പിക്കലാണ് പ്രായശ്ചിത്തം. ഇത് അസൗകര്യമായാൽ (അടിമയെ എത്തിക്കപ്പെടാത്ത നമ്മുടെ രാജ്യം പോലെ) തുടർച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. (അറുപത് ദിവസമെന്നാണുദ്ദേശ്യം) രോഗം, വാർദ്ധക്യം തുടങ്ങിയ കാരണങ്ങൾക്ക് വേണ്ടി ഇത് അസാധ്യമായാൽ അറുപത് അഗതികൾക്കാ ദരിദ്രർക്കോ നാട്ടിലെ പ്രധാന ഭക്ഷ്യ ധാന്യ ങ്ങളിൽ നിന്ന് ഒരു മുദ്ദ് വീതം നൽകലാണ് നിർബന്ധമായത്. (ഫത്ഹുൽ മുഈൻ പേ: 195,196,197 എന്നിവ നോക്കുക.)