തുടക്കം മുതൽ ചുരുങ്ങാതെ ഒരു വർഷം പൂർത്തിയാകുമ്പോഴാണ് കച്ചവട സകാത്തിലും സകാത് നിർബന്ധമാവുക. ഇങ്ങനെ വർഷം പൂർത്തിയായ ചരക്കിന് വില നിശ്ചയിച്ച് ശേഷം വിലയുടെ നാൽപതിൽ ഒരു വിഹിതം സകാത്തായി നൽകണം. ഒരു വർഷം കൈവശം വെച്ച പണത്തിനും ഇതേ അളവിലാണ് സകാത് നൽകേണ്ടത്.
വെള്ളിയിൽ സകാത്ത് നിർബന്ധമാകുന്ന തൂക്കത്തിന്റെ വിലയോട് തുല്യമായ തുകക്ക് കച്ചവട സ്വത്തിന്റെ വിലയും സൂക്ഷിപ്പ് പണവും ഉണ്ടാകുമ്പോൾ മേൽ വിഹിതം കൊടുക്കേണ്ടിവരും. പണത്തിനും കച്ചവട വസ്തുക്കൾക്കും മൂല്യ നിർണ്ണയം നടത്തുന്നത് അടിസ്ഥാനപരമായി വെള്ളി മാനദണ്ഡമാക്കിയായതിനാലാണ് ഇങ്ങനെ കണക്കാക്കുന്നത്.
ഇമാം ഇബ്നു റുഷ്ദ്(റ) എഴുതുന്നു. “200 ദിർഹം (595 ഗ്രാം) വരുന്ന വെള്ളിയിൽ സകാത്ത് നിർബന്ധമാകും പോലെ 20 ദീനാർ (85 ഗ്രാം) തൂക്കം വരുന്ന സ്വർണ്ണത്തിലും സകാത്ത് നിർബന്ധമാകുമെന്നാണ് പണ്ഡിത് ഭൂരിപക്ഷം. ഇമാം മാലിക്, ശാഫിഈ, അബൂ ഹനീഫ (റ.ഹും) അവരുടെ അസ്ഹാബുകൾ ഇമാം അഹ്മദ് തുടങ്ങിയവർ ഈ പക്ഷക്കാരാണ്. വെള്ളിയിൽ സകാത്ത് നിർബന്ധമാകുന്ന തൂക്കം നബി(സ)യിൽ നിന്ന് സ്ഥിരപ്പെട്ടത് പോലെ സ്വർണ്ണത്തിന് സകാത്ത് നിർബന്ധമാകുന്ന തുക്കം ഇത്രയാണെന്ന് നബി (സ)യിൽ നിന്ന് സ്ഥിരപ്പെടാത്തതിനാൽ വെള്ളിയോട് സ്വർണ്ണത്തെ തുലനം ചെയ്യുകയാണവർ ചെയ്യുന്നത്. സ്വർണ്ണവും വെള്ളിയും നാണയമെന്ന ഇനത്തിൽ പെട്ടതിനാലും വെള്ളിയുടെ തൂക്കം നബി (സ) യിൽ നിന്ന് തന്നെ സ്ഥിരപ്പെട്ടതിനാലും പ്രസ്തുത തൂക്കം വെള്ളിയുടെ വിലയോട് (ആ കാലഘട്ടത്തിൽ 20 ദീനാർ സാമ്യമായത് കൊണ്ട്) സ്വർണ ത്തിനെ അവർ തുടർത്തുകയായിരുന്നു.”
സകാത് നിർബന്ധമാകുന്ന തുക അടിസ്ഥാനപരമായി കണക്കാക്കുന്നത് വെള്ളിയുടെ തുകക്കനുസരിച്ചാണെന്നാണ് ഇബ്നു റുഷ്ദ് (റ) പറഞ്ഞതിന്റെ സംക്ഷിപ്തം. എന്നാൽ സ്വർണ്ണത്തിന്റെ സകാത്ത് നിർബന്ധമാകുന്ന തൂക്കം സംബന്ധിച്ചും പണ്ഡിതന്മാരിൽ
ചില ഹദീസുകളെ ഉദ്ധരിക്കുന്നുണ്ട്. ഇതു തന്നെയാണ് വില വ്യത്യാസമനുസരിച്ച് സ്വർണ്ണത്തിന്റെ നിസ്വാബിൽ (സകാത്ത് നിർബന്ധമാകുന്ന തുക) വ്യത്യാസം വരാതിരുന്നത്.