1, രാത്രിയുടെ അവസാന പകുതിയിൽ അത്താഴം കഴിക്കുക, നബി(സ്വ) പറ യുന്നു: നിങ്ങൾ അത്താഴം കഴിക്കുക.
നിശ്ചയം അത്താഴം കഴിക്കുന്നതിൽ അനുഗ്രഹം ഉണ്ട്. വിശപ്പില്ലെങ്കിലും അത്താഴം സുന്നത്ത്.
2, രാത്രിയിൽ നിന്നും 50 ഖുർ ആൻ
സൂക്തം ഓതാനുള്ള സമയം അവശേ ഷിക്കു ന്നതു വരെ അത്താഴം പിന്തി ക്കുക. അത്താഴത്തിന് ഈത്തപ്പഴംസുന്നത്ത്.
3. പ്രഭാതത്തിനു മുമ്പ് വലിയ അശു ദ്ധിയിൽ നിന്നു ശുദ്ധിയാക്കുക.
4, അത്താഴ സമയത്ത് സുഗന്ധം ഉപ യോഗിക്കുക.
5. പകൽ സുറുമയിടുന്നതും സുഗ ന്ധവും ഒഴിവാക്കുക.
6. പരദൂഷണം, കളവ്, ചീത്തപറയൽ പോലുള്ള എല്ലാ നിഷിദ്ധ കാര്യങ്ങളിൽ നിന്നും ശരീരത്തെ തടഞ്ഞുവെക്കുക,
7. ദേഹേച്ഛയെയും സംശയാസ്പദമായ കാര്യങ്ങളെയും ഒഴിവാക്കുക.
8. ഓത്തും , ധർമ്മവും, ഇ’അ് തി കാഫും, മറ്റു നല്ല കാര്യങ്ങളും വർധി പ്പിക്കുക.
10. ഈത്തപ്പഴം കൊണ്ട് നോമ്പ് തുറ
ക്കുക. മൂന്നെണ്ണം കൊണ്ടാവൽ ഉത്തമം.
11, നോമ്പ് തുറന്ന ഉടനെ.
اللهم لك صمت وعلى رزقك أفطرت ذهب الظمأ وابتلت العروق وثبت الأجر إن شاء الله(അല്ലാഹുവേ നിനക്ക്വേണ്ടി ഞാൻ നോമ്പെടുത്തു, നിന്റെ ഭക്ഷണം കൊണ്ട് ഞാൻ നോമ്പു തുറന്നു, ദാഹം ശമിക്കുകയും ഞരമ്പ് നനയുകയും അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തു) എന്ന് ചൊല്ലുക.
12. ഖുർആൻ പാരായണം വർദ്ധിപ്പിക്കുക