ചോദ്യം : പള്ളിവകം പണം കൊണ്ട് പള്ളിയുടെയും പള്ളയുടെ കീഴിൽ പെട്ടതോ അല്ലാത്തതോ ആയ മദ്രസയുടെയും പേരിൽ സ്വത്ത് വാങ്ങാമോ? മദ്രസയുടെ പണംകൊണ്ട് പള്ളിക്ക് വാങ്ങാൻ പാടുണ്ടോ? നാട്ടുകാരുടെ തൃപ്തി ഉണ്ടായിരിക്കുന്നതും ഇല്ല
തിരിക്കുന്നതും തമ്മിൽ വല്ല വ്യത്യാസവുമുണ്ടോ, പാടില്ലെങ്കിൽ രണ്ടിനും കൂടി വാങ്ങിയ സ്വത്തിന്റെ വിധി എന്ത്?
– ഉത്തരം: പള്ളി സ്വത്തിന്റെ വരുമാനമോ പള്ളിക്ക് സംഭാവനയായി ലഭിച്ചതോ ആയ പണം കൊണ്ട് പള്ളിക്ക് മാത്രമേ സ്വ ത്ത് വാങ്ങാൻ പാടുള്ളൂ. നാട്ടുകാരുടെ തൃപ്തിക്കോ അതൃപ്തിക്കോ
മദ്രസ്സ പളളിയുടെ കീഴിലാകുന്നതിനോ അല്ലാതിരിക്കുന്നതിനോ ഈ വിഷയത്തിൽ സ്ഥാനമില്ല. ഇതു തന്നെയാണ് മദ്രസയുടെ പണത്തിന്റെ കാര്യവും. രണ്ടിനും കൂടി സ്വത്തു വാങ്ങുകയും അതിന്
ഒന്നിന്റെ പണം എടുത്ത് കൊടുക്കുകയും ചെയ്താൽ ആ സ്വത്ത് രണ്ടിന്റെയും കൂടി ആകുന്നതാണ്, പണത്തിന്റെ ഉടമസ്ഥതയുളള
സ്ഥാപനത്തിനു മറ്റു സ്ഥാപനത്തിന്റെ വിഹിത സംഖ്യ അത് മടക്കിക്കൊടുക്കേണ്ടതാണ്.