അള്ളാഹു അവൻ്റെ സ്ഷ്ടികളിൽ ചിലതിന് ചിലതിനേക്കാൾ മഹത്വം നൽകിയിട്ടുണ്ട്. ജീവിജാലങ്ങളിലും, അചേദന വസ്തുക്കളിലും, മാസങ്ങളിലും ദിവസങ്ങളിലും ഇത് കാണാൻ കഴിയും .അല്ലാഹു പ്രാധാന്യം നൽകിയ പുണ്യമായ ദിവസത്തിൽപ്പെട്ടതാണ് ശഅബാൻ 15 അഥവ ബറാഅത്ത് രാവ്.
,ലൈലത്തുൽ ബറാഅത്ത് (മോചന രാത്രി) ലൈലത്തുൽ മുബാറക്ക (അനുഗ്രഹ രാത്രി)
ലൈലത്തു സ്വാക്ക് (എല്ല കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ,ലൈലത്തുറഹ് മ എന്നീ പല പേരുകളിലും ഇത് അറിയപ്പെടുന്നു
ثم إن هؤلاء القائلين بهذا القول زعموا أن ليلة النصف من شعبان لها أربعة أسماء : الليلة المباركة ، وليلة البراءة ، وليلة الصك ، وليلة الرحمة
ഈ ദിവസത്തിൻ്റെ മഹത്വം വിവരിക്കുന്ന പ്രമാണങ്ങൾ ധാരളമാണ്
അല്ലാഹു പറയുന്നു:
حم (1) وَالْكِتَابِ الْمُبِينِ (2) إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ إِنَّا كُنَّا مُنْذِرِينَ (3) فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ
ഈ ആയത്തു വിശദീകരിച്ച്
താബീഈങ്ങളിൽപ്പെട്ട പ്രമുഖരായ നാലു പണ്ഡിതൻന്മാരിലൊരാളും ഇബ്നു അബ്ബാസ്(റ) അബ്ദുല്ലാഹിബ്നു ഉമർ(റ) തുടങ്ങിയ വിശ്വവിജ്ഞാനികളുടെ ശിഷ്യനും ഇബ്റാഹി മു ന്നഖ്ഈ (റ) തുടക്കിയ മുന്നൂറോളം പ്രഗത്ഭ പണ്ഡിതന്മാരുടെ ഉസ്താദുമായ
ഇക് രിമ (റ) തുടങ്ങിയ ഒരു വിഭാഗം ഖുർആൻ വ്യഖ്യാതാക്കൾ ഈ ആയത്തിൽ പറയുന്ന ലൈലത്തുൽ മുബാറക്ക കൊണ്ടുള്ള ഉദ്ദേശ്യം ബറാഅത്ത് രാവാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് .
وقال عكرمة . وجماعة : هي ليلة النصف من شعبان .
: تفسير البحر المحيط
الجامع لأحكام القرآن
روح المعاني – الألوسي
തഫ്സീറുൽ ബൈളാവി, റൂഹുൽ ബയാൻ, അബുസ്സുഊദ്, ലുബാബുത്തഅവീൻ, തഫ്സീറുൽ ജലാലൈനി തുടങ്ങിയ തഫ്സീറു കളിൽ മേൽപ്പറഞ്ഞ ആയത്ത് വിശദീകരിച്ച്
هي ليلة القدر اوليلة النصف من شعبان
” അത് (ലൈലത്തുൽ മുബാറക) ലൈലത്തുൽ ഖദ്റ് ആണ് അല്ലെങ്കിൽ ശഅ’ബാൻ പതിനഞ്ചാംരാവാണ് ” എന്ന് പറഞ്ഞിട്ടുണ്ട്