കുളി നിർബന്ധമാകുന്ന കാര്യങ്ങൾ

– ആറു കാര്യങ്ങളുണ്ടായാൽ കുളി നിർബന്ധമാകും.

(1) സംഭോഗം
(ഗുഹ്യസ്ഥാനത്തിൽ ലിംഗത്തിന്റെ മോതിരക്കണി യിലേക്ക്
ഹശ്ഫ) പ്രവേശിക്കുക. ഈ വിധിയിൽ ആണിന്റെയും പെണ്ണിന്റെയും
മൃഗത്തിന്റെയും ഗുഹ്യസ്ഥാനവും ഗുദദ്വാരവും മനുഷ്യന്റെയും
മൃഗത്തിന്റെയും ലിംഗവും തുല്യമാണ്. അഥവാ മൃഗത്തിന്റെ ലിംഗം
മനുഷ്യന്റെ ഗുഹ്യസ്ഥാനത്തിലോ അതിനു വിപരീതമായാ
പ്രവേശിച്ചാൽ മനുഷ്യന് കുളി നിർബന്ധമാകും. ഒരാളുടെ ലിംഗം മറ്റൊരു
സ്ത്രീയുടെയോ പുരുഷന്റെയോ ഗുദദ്വാരത്തിൽ പ്രവേശിച്ചാലും രണ്ടു
പേർക്കും കുളി നിർബന്ധമാകും.

(2) ശുക്ലസ്ഖലനം.
സംഭോഗം മൂലമല്ലാതെ സ്വപ്നത്തിലോ മറ്റോസ്ഖലിച്ചാലും കുളി നിർബന്ധം തന്നെയാണ്.
ഒരാൾ തന്റെ വസ്ത്രത്തിലോ മറ്റോ മറ്റൊരാളുടേതാവാൻ
സാധ്യതയില്ലാത്ത ശുക്ലം കണ്ടാൽ അവൻ കുളിക്കലും സ്ഖലനശേഷം
നിർവ്വഹിച്ചതാണെന്നുറപ്പുളള എല്ലാ നിസ്കാരങ്ങളും ആവർത്തിക്കലും
നിർബന്ധമാകുന്നതാണ്. മുമ്പാവാനും ശേഷമുളളതാവാനും
സാധ്യതയുളളതിനെ ആവർത്തിക്കൽ സുന്നത്തുമാണ്. എന്നാൽ
മറ്റൊരാളുടേതാവാൻ സാധ്യതയുണ്ടെങ്കിൽ രണ്ടു പേർക്കും കുളി
സുന്നത്തയുളളു. പക്ഷെ, കുളിക്കുന്നതിന് മുമ്പ് അവരിലൊരുവൻ
അപരനെ തുടർന്നു നിസ്കരിക്കാൻ പാടില്ല.

(3) ആർത്തവം (ഹൈള്, നിലക്കുക. ഏകദേശം ഒൻപതു വയസ്സു
പൂർത്തിയായാൽ ആർത്തവമുണ്ടാകാം. എന്നാൽ (അതിന് മുൻപ്)
ഏഴുവയസ്സിലോ മറ്റോ ഒരു പെൺകുട്ടിയിൽ നിന്ന് രക്തം കണ്ടാൽ
അതിന് ആർത്തവത്തിന്റെ നിയമം ബാധകമാവുകയില്ല.
ആർത്തവം ചുരുങ്ങിയത് ഇരുപത്തിനാലു മണിക്കൂറെങ്കിലു
മുണ്ടാവണം. അതിലും ചുരുങ്ങിയ സമയത്ത് നിലച്ചുപോയാൽ അത് ആർത്തവമാവുകയില്ല. അതു കൊണ്ട് ആ സമയത്തെ നിസ്കാരം
ഖളാഅ് വീട്ടേണ്ടിവരും. ആർത്തവം പതിനഞ്ചു ദിവസത്തേക്കാൾ നീണ്ടു
നിൽക്കുകയുമില്ല. അതുകൊണ്ട് പതിനഞ്ച് ദിവസത്തിന് ശേഷവും
രക്തം കണ്ടാൽ അത് ആർത്തവമല്ലെന്നു മനസ്സിലാക്കി അവൾ
കുളിക്കുകയും ഒരോ നിസ്കാരത്തിന്റെയും സമയമായാൽ ഗുഹ്യഭാഗം
ശുദ്ധിയാക്കി പരുത്തി പോലോത്തത് വെച്ച് ശിലകൊണ്ടോ മറ്റോ
കെട്ടിബന്ധിച്ച് വേഗം വുളു ചെയ്ത് ഉടൻ നിസ്കാരമാരംഭിക്കണം.
വാർച്ചരോഗിയെ പോലെ അവളും വുളുവിന്റെ പ്രവൃത്തികൾക്കിടയിലും
വുളുവിനും നിസ്കാരത്തിനുമിടയിലും മുവാലാത്ത് (ഉടനടി തുടർച്ച
യായി ചെയ്യൽ) പാലിക്കേണ്ടതാണ്.

ഉമ്മുസലമ(റ)യിൽ നിന്നു നിവേദനം: കൂടുതൽ രക്തമൊഴുകുന്ന
ഒരു സ്ത്രീ നബി(സ)യുടെ കാലത്തുണ്ടായിരുന്നു. അവൾക്കു വേണ്ടി
ഞാൻ തങ്ങളോട് വിധി ചോദിച്ചു. അപ്പോൾ നബി(സ) തങ്ങൾ പറഞ്ഞു:
അവൾക്ക് ഇങ്ങിനെയുണ്ടാവുന്നതിനു മുമ്പ് മാസത്തിൽ എതദിവസമാണ് ആർത്തവമുണ്ടായിരുന്നതെന്നു നോക്കി ആ കണക്കനുസരിച്ച് നിസ്കാരമുപേക്ഷിക്കുക.
ആ ദിവസങ്ങൾ കഴിഞ്ഞാൽ കുളിച്ച്
ഒരു വസ്ത്രം കൊണ്ട് കെട്ടി ബന്ധിച്ച് നിസ്കരിക്കണം(അബൂദാവൂദ്)

അമിത രക്തസ്രാവമുളളവൾ എന്താണു ചെയ്യേണ്ടതെന്നിതിൽ നിന്ന്
ഗ്രഹിക്കാം.

രക്തവും ശുദ്ധിയും ഇടവിട്ടുണ്ടായാൽ രണ്ടിന്റെ സമയവും കൂടി
പതിനഞ്ച് ദിവസത്തേക്കാൾ വർദ്ധിക്കാതിരിക്കുകയും രക്തത്തിന്റെ
മാത്രം സമയം ഒരു ദിവസത്തേക്കാൾ ചുരുങ്ങാതിരിക്കുകയും ചെയ്താ
ൽ രണ്ടിന്റെയും സമയം ആർത്തവസമയമായാണു കണക്കാക്ക
പ്പെടുന്നത്.

രണ്ട് ആർത്തവങ്ങൾക്കിടയിലെ ശുദ്ധിയുടെ ചുരുങ്ങിയ സമയവും
പതിനഞ്ചു ദിവസമാണ്. അതുകൊണ്ട് ഒരു ആർത്തവം കഴിഞ്ഞ് പത്തു
ദിവസത്തിന് ശേഷം വീണ്ടും രക്തം കണ്ടാൽ അത് ആർത്തവമാ
വുകയില്ല. അവൾ എല്ലാ നിസ്കാരത്തിന്റെയും സമയമായ ശേഷം
മുൻപറയപ്പെട്ടവിധം വൃത്തിയാക്കി വുളു ചെയ്ത് നിസ്കരിക്കേണ്ടി
വരും.

(4) പ്രസവരക്തം നിലക്കുക.
പ്രസവ രക്തസ്രാവത്തിന്റെ സമയം
ഒരു നിമിഷം മാത്രവുമാകാം. പക്ഷെ, പ്രസവിച്ച് (രണ്ട് ആർത്തവങ്ങ
ൾക്കിടയിലെ ശുദ്ധിയുടെ ചുരുങ്ങിയ സമയമായ) പതിനഞ്ചു ദിവസത്തി
നുളളിൽ തുടങ്ങണമെന്നുമാത്രം. പതിനാറാം ദിവസമാണു കണ്ടതെങ്കിൽ
അത് പ്രസവരക്തമല്ലെന്നും ആർത്തവമാണെന്നും തീരുമാനിക്ക
പ്പെടണം. അപ്രകാരം പ്രസവാനന്തരം അൽപ സമയം രക്തം കാണു
കയും അതു നിലച്ച് പതിനഞ്ച് ദിവസം കഴിഞ്ഞ് വീണ്ടുമുണ്ടാകുകയും

ചെയ്താൽ അതും ആർത്തവമാണെന്ന് തീരുമാനിക്കപ്പെടേണ്ടതാണ്.
അതിനിടയിലെ ഒഴിവുകാലത്ത് നിസ്കരിച്ചിട്ടില്ലെങ്കിൽ (പ്രസവ രക്ത
ത്തിനും ആർത്തവത്തിനുമിടയിലെ പതിനഞ്ചിൽ കുറയാത്ത ദിവസങ്ങൾ
ശുദ്ധിയുടെ സമയമായിരുന്നുവെന്നു വ്യക്തമായതുകൊണ്ട്) അവ ഖളാഅ
വീട്ടേണ്ടതാണ്. (സാധാരണ ഗതിയിൽ സ്ത്രീകൾ പ്രസവ രക്തം ഉണ്ടാവുന്നത്
നാൽപ്പതു ദിവസമാണ്. എന്നാൽ ചിലർക്ക് അതിനിടെ രക്തംനിലച്ചെന്നുവരാം, അവർ നാൽപ്പതാം ദിവസം കാത്തിരിക്കാതെ
നിലച്ചെന്നു മനസ്സിലായ ഉടനെ കളിച്ച് നിസ്കരിക്കേണ്ടതാണ്.)

പ്രസവ രക്തസ്രാവത്തിന്റെ പരമാവധി ദൈർഘ്യം അറുപതു
ദിവസമാണ്. അതിനു ശേഷവും രക്തം കണ്ടാൽ അതു പ്രസവ
രകമല്ലെന്നു മനസ്സിലാക്കി കളിച്ച് ഓരോ നിസ്കാരത്തിനും കഴുകി ശുദ്ധിയാക്കി കെട്ടിബന്ധിച്ച് വുളുചെയ്യണം.

പ്രസവശേഷം രക്തമുണ്ടായി നിലച്ച് പതിനഞ്ചു ദിവസത്തിനുളളിൽ വീണ്ടുമുണ്ടായാൽ രക്തത്തിന്റെയും ഇടയിലയും സമയങ്ങൾ
പ്രസവരക്ത സമയമാണ്. ഇടയിലെ ഒഴിവുസമയത്ത് അവൾ നോമ്പ
നുഷ്ഠിച്ചിട്ടുണ്ടെങ്കിൽ അത് (അസാധുവാണെന്ന് വ്യക്തമായതിനാൽ)
അവ ഖളാവീട്ടണ്ടതാണ്. എന്നാൽ രക്തം നിലച്ചു പോയെന്നു
മനസ്സിലാക്കിയതിനാൽ നോമ്പ് അവൾക്കു നിർബന്ധമായതുകൊണ്ട്
പൂർണ്ണ പ്രതിഫലം ലഭിക്കും.

ആർത്തവത്തിനും പ്രസവ രക്തത്തിനുമിടയിലെ സമയദൈർഘ്യ
ത്തിന്റെ പരിധിയില്ല. ഗർഭിണിക്ക് ആർത്തവമുണ്ടാവു കയും അതു
നിലച്ചയുടൻ പ്രസവിക്കുകയും തുടർന്ന് പ്രവസ രക്തമുണ്ടാവുകയും
ചെയ്യാമെന്നതു പോലെ അറുപത് ദിവസം പ്രസവരക്തമുണ്ടാവുകയും
അതു നിലച്ചയുടൻ ആർത്തവം തുടങ്ങുകയും ചെയ്യാവുന്നതാണ്.

പ്രസവിച്ചതു മുതൽ അറുപത് ദിവസം പൂർത്തിയാകും മുമ്പ്
വീണ്ടുമുണ്ടായ രക്തം പ്രസവ മതമലന്നു (ആർത്തവമായി)
പരിഗണിക്കപ്പെടണമെങ്കിൽ രണ്ടു രക്തങ്ങൾക്കിടയിൽ പതിനഞ്ചു ദിവ
സമങ്കിലും ഒഴിവു വണം, അഥവാ രക്തം നിലച്ച് പതിനഞ്ചു
ദിവസത്തിന് മുമ്പ് വീണ്ടുമുണ്ടായാൽ അത് പ്രസവ രക്തമെന്നു
തന്നെയാണ് പരിഗണിക്കപ്പെടുന്നത്.

5). പ്രസവിക്കുക.
പ്രസവ ശേഷം രക്തമോ മറ്റു നനവുകളോ
ഇല്ലങ്കിലും പ്രസവിക്കപ്പെട്ടത് മാംസക്കഷണമോ രക്തക്കട്ടയാ
ആണങ്കിലും കളി നിർബന്ധമാകും.

മേൽ പറയപ്പെട്ട അഞ്ച് കാരണങ്ങൾ ഒന്നിച്ചുണ്ടായാലും ഒരു
കളിൽ നിർബന്ധമാകൂ. ഗർഭിണി സംയോഗം ചെയ്യപ്പെടുക വഴി ശുകം
സ് വലിക്കുകയും കുളിക്കുന്നതിനു മുമ്പ് ആർത്തവമുണ്ടായി നിലച്ചയുടൻ പ്രസവിക്കുകയും തുടർന്ന് പ്രസവരക്കമുണ്ടായി നിലക്കുകയും ചെയ്താലും ചെയ്താലും ഒരു കുളിയേ നിർബന്ധമുള്ളൂ

6) മരണം
രക്തസാക്ഷിയായിട്ടല്ലാതെ മരിച്ച മുസ് ലിമിനെ കുളിപ്പിക്കൽ ഇതരർക്ക് നിർബന്ധമാണ്. അവർ ജനാബത്തുകാരനാണെങ്കിലും ഒരു കുളി മതി