വുളുവിന്റെ എല്ലാ ശർത്വുകളും കുളിയുടെയും ശർതുകളാണെന്ന്. കുളി ഫർളുകൾ രണ്ടണമാണ്
(1) നിയ്യത്ത്.
കുളിയെന്ന ഫർളിനെ വീട്ടുന്നുവെന്നോ നിസ്കാരത്തിനുവേണ്ടി കുളിക്കുന്നുവെന്നോ വലിയ അശുദ്ധിയെ ഉയർത്തുന്നുവെന്നാ
മറ്റോ ആണു നിയ്യത്ത് ചെയ്യേണ്ടത്.
ദേഹത്തിൽ വെള്ളമൊഴിക്കുന്നതിന്റെ തുടക്കത്തിലാണു
നിയ്യത്തു വേണ്ടത്. കുറേ ഭാഗം കഴുകിയ ശേഷമാണു നിയ്യത്തു
ചെയ്തതെങ്കിൽ മുൻപു കഴുകിയത് പരിഗണിക്കപ്പെടുകയില്ല. അതു
വീണ്ടും കഴുകേണ്ടി വരും. എന്നാൽ മയ്യിത്ത് കുളിപ്പിക്കുമ്പോൾ നിയ്യത്ത്
സുന്നത്തേയുളളു.
2. ദേഹം മുഴുവൻ വെളളമൊഴുക്കൽ. നഖത്തിന്റെ താഴ്ഭാഗം,
മുടികളുടെ മുരട്, അഗ്രചർമ്മിയുടെ ഖുൽഫ(ചേലാകർമ്മത്തിൽ
നീക്കപ്പെടേണ്ട അഗ്രചർമ്മം)യുടെ ഉൾഭാഗം, സ്ത്രീ പാദങ്ങളുന്നിയിരി
ക്കുമ്പോൾ യോനിയിൽ നിന്നു വെളിവാകുന്ന സ്ഥലം, ആഭരണങ്ങൾ
അണിയാനുളള ദ്വാരങ്ങൾ തുടങ്ങിയവ പോലും വെള്ളം ചേർത്തു
കഴുകൽ നിർബന്ധമാണ്. ഒരു വിധേനയും ചേർക്കാനാകുന്നില്ലെങ്കിൽ
സാധ്യമായതിൽ വെള്ളമൊഴിച്ച് ശേഷിച്ചതിനു തയമ്മും ചെയ്യേണ്ടിവരും.
തിങ്ങിയ താടിയുടെയുള്ളിലേക്കു വെള്ളമെത്തിക്കൽ വുളുവിൽ
നിർബന്ധമില്ലെങ്കിലും കുളിയിൽ നിർബന്ധമാണ്. എന്നാൽ, സ്വമേധയാ
ജഡക്കുത്തിയ മുടിയുടെയുള്ളിലേക്കു ചേർക്കൽ നിർബന്ധമില്ല. പക്ഷെ
പശയോ മറ്റോ ഉപയോഗിച്ചു ജഡയുണ്ടാക്കിയതാണെങ്കിൽ നിർബന്ധ
മാകും. അതു സാധ്യമായില്ലെങ്കിൽ മുടിവെട്ടുകയും അതും സാധ്യമായി
ല്ലെങ്കിൽ തയമ്മും ചെയ്യുകയും വേണം