വുളൂഅ് ചെയ്യുമ്പോള്‍ ആവര്‍ത്തിച്ച് ബിസ്മി ചൊല്ലുന്ന ഒരാളോട്, നിങ്ങള്‍ ഈ വസ്വാസ് ഒഴിവാക്കണമെന്ന് ഉപദേശിച്ചു. എന്നാല്‍, നീ ഇല്മ് പഠിച്ചതിനു ശേഷം മറ്റുള്ളവരെ പഠിപ്പിക്കുക എന്നായിരുന്നു അയാളുടെ മറുപടി! ഈ വിഷയത്തില്‍ ഉസ്താദ് എന്ത് പറയുന്നു?
ഉപേക്ഷിക്കല്‍ അനിവാര്യമായ കാര്യമാണ് വസ്വാസ്. ഏതൊരാളോടും നന്മ ഉപദേശിക്കലും പുണ്യകരം തന്നെ. പക്ഷേ ഏറ്റവും നല്ല രീതിയിലായിരിക്കണം ഉപദേശം. അല്ലാത്തപക്ഷം വിപരീത ഫലമായിരിക്കും അനുഭവപ്പെടുക. നിങ്ങള്‍ പറഞ്ഞ സംഭവത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വസ്വാസാകാന് സാധ്യതയുണ്ട്. അദ്ദേഹം മൂന്ന് തവണ ബിസ്മി ചൊല്ലുക എന്ന സുന്നത്ത് എടുത്തതാകാനും സാധ്യതയുണ്ട്. വുളൂഇന്റെ അവയവങ്ങള്‍ തേച്ച് കഴുകലും ബിസ്മിയും മറ്റു ദിക്റുകളുമെല്ലാം മൂന്ന് തവണയാക്കലും സുന്നത്താണ് (തുഹ്ഫ: 1/297).