അതേ. വുളൂഅ് എടുക്കുന്ന സമയത്ത് ഇരിക്കുകയെന്നത് വുളൂഇന്റെ സുന്നത്തുകളില്‍ പെട്ടതാണ്. ഇമാം നവവി(റ) പറയുന്നു: ഖിബ്ലക്ക് മുന്നിട്ട് വുളൂഅ് ചെയ്യലും വെള്ളം ശരീരത്തില്‍ തെറിക്കാത്ത സ്ഥലത്ത് ഇരുന്ന് കൊണ്ടാകലും സുന്നത്താണ്. മുന്‍ഗാമികളായ പണ്ഡിതന്മാരും മഹത്തുക്കളും തിരുനബി ചര്യകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വളരെയധികം സൂക്ഷ്മതയും കണിശതയും പുലര്‍ത്തിയവരായിരുന്നു (അല്‍മജ്മൂഅ് ശര്‍ഹുല്‍ മുഹദ്ദബ്: 1/465).
ഖിബ്ലക്ക് മുന്നിടലും ശരീരത്തിലേക്ക് വെള്ളം തെറിക്കാത്ത സ്ഥലത്ത് ഇരുന്ന് വുളൂഅ് ചെയ്യലും മുഖത്ത് വെള്ളം കൊണ്ട് അടിക്കാതിരിക്കലും സുന്നത്താണെന്ന് ഫത്ഹുല്‍ മുഈനിന്റെ മൂലഗ്രന്ഥമായ(മത്ന്) ഖുര്‍റതുല്‍ ഐനിന്റെ മറ്റൊരു ശറഹായ നിഹായതുസ്സൈന്‍ എന്ന ഗ്രന്ഥത്തിലും(പേ 28) വിവരിച്ചിട്ടുണ്ട്