ഉറക്കില്നിന്ന് ഉണര്ന്ന വ്യക്തിക്ക് വെള്ളത്തില്കൈമുക്കല്കറാഹത്താണല്ലോ? ഉറങ്ങി എഴുന്നേറ്റവന് അവന്റെ കൈ എവിടെയാണ് രാപ്പാര്ത്തതെന്ന് പറയാന്കഴിയില്ല എന്ന ഹദീസ് പരാമര്ശമാണല്ലോ ഇതിന് കാരണം. ഉറക്കത്തില്ലിംഗം സ്പര്ശിച്ചു എന്നതാണോ ഇവിടെ കറാഹത്തിന് നിദാനം? അപ്പോള്ലിംഗം സ്പര്ശിച്ച വ്യക്തിക്ക് കൈ കഴുകുന്നതിന് മുമ്പ് അത് വെള്ളത്തില്മുക്കല്കറാഹത്താണോ? അങ്ങനെയാണെങ്കില്ഉറക്കവും ഉണര്വും തമ്മിലുള്ള വ്യത്യാസമെന്താണ്? വിശദീകരിച്ചാലും.

നിങ്ങള്മനസ്സിലാക്കിയതു പോലെയല്ല വസ്തുതയുള്ളത്. ഒരാള്ഉറങ്ങുന്ന അവസരത്തില്ലിംഗം സ്പര്ശിച്ചു എന്നതല്ല കൈ വെള്ളത്തില്മുക്കല്കറാഹത്താകാനുള്ള കാരണം. മറിച്ച്, നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിക്കപ്പെടുന്ന കൈ വെള്ളത്തില്മുക്കുന്നതിനു മുമ്പായി കഴുകണമെന്നതാണ്. ഇമാം നവവി() വിശദീകരിച്ചു: നമ്മുടെയും മുഹഖിഖീങ്ങളുടെയും മദ്ഹബ്; ഉറക്കില്നിന്ന് എഴുന്നേറ്റ വ്യക്തിക്ക് മാത്രമല്ല നിയമം ബാധകമാകുന്നത്. നജസ് പുരണ്ടോ എന്ന വിഷയത്തില്സംശയമാണ്. അതിനാല്നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിക്കുന്ന വ്യക്തി കൈ കഴുകുന്നതിനു മുമ്പ് വെള്ളത്തില്മുക്കല്കറാഹത്താണ്. അവന്ഉറങ്ങിയത് രാത്രിയിലോ പകലിലോ എന്ന വ്യത്യാസം ഇവിടെയില്ല. ഇനി ഉറങ്ങാതെ തന്നെ അവന്റെ കൈകളില്നജസ് പുരണ്ടിട്ടോ എന്ന കാര്യത്തില്സംശയിച്ചാലും മേല്വിവരിച്ച പ്രകാരം തന്നെയാണ് ചെയ്യേണ്ടത്. ഇതാണ് വിഷയത്തില്ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/170).

ചോദ്യത്തില്പറയപ്പെട്ട എവിടെയാണ് അവന്റെ കൈ രാപ്പാര്ത്തത് എന്നറിയില്ലഎന്ന ഹദീസ് കല്ല് കൊണ്ട് ശൗചം ചെയ്യുന്നവരിലാണ് വന്നിട്ടുള്ളത്. ഇമാം നവവി() പറയുന്നു: ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും ഹദീസിന്റെ അര്ത്ഥം വിശദീകരിച്ചിട്ടുണ്ട്. അവന്റെ കൈ രാപ്പാര്ത്തത് എവിടെയാണെന്നറിയില്ല എന്നത്, അഹ്ലു ഹിജാസുകാര്ശൗചം ചെയ്യാന്കൂടുതലും കല്ലായിരുന്നു ഉപയോഗിച്ചിരുന്നത്, അവരുടെ നാട് ചൂട് കൂടുതലുള്ള സ്ഥലമായിരുന്നു. അതുകൊണ്ട് തന്നെ അവര്ഉറങ്ങിയാല്വിയര്ക്കുകയും അവരുടെ കൈ നജസുള്ള സ്ഥലമോ മുഖക്കുരുവോ സ്പര്ശിക്കുകയോ പേന്പോലുള്ള മ്ലേഛമായതിനെ തൊടുകയോ ചെയ്തുവോ എന്നതില്നിന്ന് നിര്ഭയമാകില്ല (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/171). ഇവിടെ കറാഹത്താകാനുള്ള അടിസ്ഥാന കാരണം ഇത്രയും വിശദീകരിച്ചതില്നിന്നും വ്യക്തമായി. അവന്റെ കൈ നജസായോ എന്ന് സംശയിക്കലാണ് പ്രധാനം. അതിനാല്ഉറക്കം, ഉണര്വ് എന്ന വ്യത്യാസം വിഷയത്തിലില്ല (അല്ലാഹു അഅ്ല