അക്വേറിയത്തിലെ മത്സ്യത്തിന്റെ കാഷ്ഠത്തെ തൊട്ട് വിട്ടുവീഴ്ച ചെയ്യപ്പെടുമോ? അഥവാ മത്സ്യം കാഷ്ഠിച്ചതിനാല് വെള്ളം നജസാകുമോ?

വെള്ളം പകര്ച്ചയായിട്ടില്ലെങ്കില്വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. ഇമാം റംലി() പറയുന്നു: തേനീച്ചയുടെ കൂട്ടില്തേനിനെ അതിന്റെ കാഷ്ഠം സ്പര്ശിച്ചാല്വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. വെള്ളത്തില്മത്സ്യത്തെ വെറുതെ ഇട്ടതല്ലെങ്കില്മേല്പറഞ്ഞ മത്സ്യത്തിന്റെ കാഷ്ഠത്തെ തൊട്ടും പ്രസ്തുത വെള്ളത്തില്വിട്ടുവീഴ്ച ചെയ്യുന്നതാണ് (നിഹായതുല്മിന്ഹാജ്: 1/85).

നിറങ്ങള്കൊണ്ടുള്ള ആനന്ദം ഒരുതരം ഉപയോഗം തന്നെയാണ്. പരിഗണനീയമായ ഉപകാരമെടുക്കലുകളെ സംബന്ധിച്ച് വിശദീകരിച്ചപ്പോള്സുലൈമാനുല്ജമല്‍() പറഞ്ഞ വാചകം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം വിവരിക്കുന്നു: മയിലിന്റെ നിറം കണ്ട് ആനന്ദമെടുക്കാന്വേണ്ടി അതിനെ വാങ്ങല്അനുവദനീയമാണ്. അതിന്റെ വില കൂടുതലാണെങ്കിലും ശരി (ഹാശിയതുല്ജമല്‍: 3/26).