ചോദ്യം: കുളി, ബ്രഷിംഗ് പോലുള്ള സുന്നത്തായ കർമ്മങ്ങൾക്കിടയിൽ വെള്ളം അകത്തേക്കു പോയാൽ നോമ്പ് മുറിയുമോ?
ഉത്തരം: നിർദ്ദേശിക്കപ്പെട്ട പരിധിക്കപ്പുറമുള്ള അതിരു കവിഞ്ഞ ചെയ്തികൾ മൂലമല്ലാതെയാണ് അകത്തേക്കു പ്രവേശിച്ചതെങ്കിൽ നോമ്പു മുറിയുകയില്ല. അതിരു കവിഞ്ഞ പ്രവൃത്തികൾ ചെയ്തതു കൊണ്ടാണ് വെള്ളം ഉള്ളിൽ പ്രവേശിച്ചതെങ്കിൽ നോമ്പ് മുറിയുകയും ചെയ്യും. നോമ്പുണ്ടെന്ന ഓർമ്മയും ആ പ്രവൃത്തി നിയമപരമല്ലെന്ന അറിവുമുണ്ടെങ്കിൽ, തുഹ്ഫ:3-406.