ചോദ്യം: നോമ്പനുഷ്ടിച്ചു ഖുർആൻ ഓതിക്കൊണ്ടിരിക്കുമ്പോൾ ഈച്ചയാണോ കൊതുകാണായെന്നറിയില്ല, ഒരു പ്രാണി വായിലൂടെ അകത്തുകടന്നു. ഈ   നോമ്പിന്റെ സ്ഥിതിയെന്ത്? അതു തൊണ്ടയിൽ ശല്യമുണ്ടാക്കിയാൽ പുറത്തെടുക്കാൻ പാടില്ലെന്ന് ആരോ പറഞ്ഞു. നോമ്പു മുറിയുമെന്നും. ശരിയാണോ?

ഉത്തരം: ഉദ്ദേശപൂർവ്വമല്ലാതെ സംഭവിക്കുന്നതാണല്ലോ ചോദ്യത്തിൽ പറഞ്ഞ പ്രാണി അകത്തു കടക്കൽ. അതുകൊണ്ടു നോമ്പു മുറിയുകയില്ല. പക്ഷേ, തൊണ്ടയുടെ ഉള്ളിന്റെ പരിധിയിലെത്തിയാൽ അതു പുറത്തെടുക്കുന്നത് ചർദ്ദിയുണ്ടാക്കലാണ്. തന്മൂലം നോമ്പു മുറിയും. എന്നാലും തയമ്മും അനുവദനീയമാക്കുന്ന വിധം ശല്യവും ബുദ്ധിമുട്ടുമുണ്ടെങ്കിൽ അതിനെ പുറത്തെടുക്കാവുന്നതാണ്. ആ നോമ്പു പിന്നീടു ഖളാഉ വീട്ടുകയും വേണം.  തുഹ്ഫ:3-403.