ചോദ്യം: കണ്ണിൽ മരുന്ന് ഇറ്റിക്കുന്നത് കൊണ്ട് നോമ്പു മുറിയുമോ?ഈ കഴിഞ്ഞ നോമ്പിൽ ഞാൻ കണ്ണിൽ മരുന്ന് ഇറ്റിക്കുകയും അതിന്റെ രുചി തൊണ്ടയിൽ എത്തിയപ്പോൾ തുപ്പിക്കളയുകയും ചെയ്തു. ആ നോമ്പുകൾ ഖളാ വീട്ടേണ്ടതുണ്ടോ?
ഉത്തരം: കണ്ണിൽ മരുന്ന് ഇറ്റിക്കുന്നതു കൊണ്ട് നോമ്പ് മുറിയുന്നതല്ല. താങ്കളുടെ ആ നോമ്പിന് യാതൊരു തകരാറും പറ്റീട്ടില്ല. കാരണം, തുറന്ന ദ്വാരത്തിലൂടെ ഉള്ളിലേക്ക് വല്ല തടിയുള്ള വസ്തുക്കളും പ്രവേശിച്ചാലാണ് നോമ്പു മുറിയുക. ഇവിടെ രുചിയാണ് ഉള്ളിലേക്കു പ്രവേശിച്ചത്. കൂടാതെ കണ്ണിൽ നിന്ന് ഉള്ളിലേക്ക് തുറന്ന ദ്വാരവുമില്ല. തുഹ്ഫ: 3-403.