ഞാൻ കൊപ്പര ഉണക്കാനിടുന്ന പുകപ്പുരയിലെ ജീവനക്കാരനാണ്. പലപ്രാവശ്യവും പുക എന്റെ ഉള്ളിൽ കേറുകയും ഞാൻ ഒരുപാടു കുരക്കുകയും ചെയ്യുന്നു. നോമ്പുകാലത്ത് ഈ ജോലി തുടരാൻ എനിക്കു പറ്റുമോ? പുക തടിയുള്ള വസ്തുവല്ലേ?
തെളിവുസഹിതം മറുപടി നല്കുമോ? _ഉത്തരം:_ *താങ്കൾക്കു നോമ്പുകാലത്തും താങ്കളുടെ ജോലി തുടരാവുന്നതാണ്. അതുകൊണ്ടു നോമ്പു മുറിയുകയില്ല. സൂക്ഷ്മ നിരീക്ഷണത്തിൽ പുകക്കു തടിയുണ്ടെന്നു തെളിഞ്ഞാലും, ഉള്ളിൽ പ്രവേശിക്കൽ കൊണ്ടു നോമ്പു മുറിയുന്ന തടിയുള്ള വസ്തുവല്ല പുക. കാരണം, നോമ്പു മുറിക്കുന്ന തടിയുള്ള വസ്തു എന്നതുകൊണ്ടുദ്ദേശ്യം, സാധാരണ ജനങ്ങൾ തടിയുള്ള വസ്തു എന്നു പറയുന്നവ മാത്രമാണ്. പുകയെക്കുറിച്ചങ്ങനെ പറയില്ലല്ലോ. തുഹ്ഫ:ശർവാനി സഹിതം:3-401 നോക്കുക.*