ചോദ്യം: ഒരാൾ നോമ്പുകാരനെപ്പോലെ നിലക്കൊള്ളാൻ (ഇംസാക്) കൽപിക്കപ്പെട്ടതുകൊണ്ട് ആ കടമ നിർവ്വഹിക്കുകയാണ്. യഥാർത്ഥത്തിൽ അയാൾ നോമ്പുകാരനല്ല. എന്നാൽ ഇയാൾക്ക് ഉച്ചക്കു ശേഷം പല്ലുതേക്കൽ കറാഹത്തുവരുമോ?

ഉത്തരം: വരില്ലെന്നാണു മനസ്സിലാകുന്നത്. കാരണം നോമ്പുകാരന്റെ വായയുടെ സവിശേഷത കളയാതിരിക്കാനാണല്ലോ മിസ്’വാക്ക് ചെയ്യൽ ഒഴിവാക്കാൻ ഹദീസിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇത് യഥാർത്ഥ നോമ്പുകാർക്കു മാത്രം ബാധകമാണെന്നാണു മനസ്സിലാകുന്നത്. നോമ്പുകാരനെപ്പോലെ നിലക്കൊള്ളാൻ നിർദ്ദേശിക്കപ്പെട്ടത് മറ്റു കാരണങ്ങളാലാണല്ലോ. ഫതാവൽ കുബ്റാ 2-73.