പ്രശ്നം: നോമ്പുകാരൻ ഉച്ചതിരിഞ്ഞ ശേഷം പല്ലുതേക്കൽ കറാഹത്താണെന്ന വിധി  കൈവിരൽ കൊണ്ടു പല്ലുരക്കുന്നതിനും ബാധകമാണോ? നോമ്പിന്റെ പേരിലുള്ള വായ പകർച്ച നീക്കൽ വിരൽ കൊണ്ടു പല്ലു തേച്ചാലും സംഭവിക്കുമല്ലോ.

ഉത്തരം: സംഭവിക്കാം. ഇതേ ന്യായം നോക്കുമ്പോൾ കൈ കൊണ്ടു പല്ലു തേക്കലും കറാഹത്താണെന്ന സാധ്യത പ്രബലമായി വരുകയും ചെയ്യും. പക്ഷേ, ഫുഖഹാഇന്റെ മൊഴികൾ പ്രകാരം കൈ കൊണ്ടു പല്ലുരക്കൽ കറാഹത്തില്ലെന്നതാണു പ്രബലം. തുഹ്ഫ: 1-224 ___