– 🔮 *അൽ ഹിദായ* 🔮 –
_____
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹മസാഇലു റമളാൻ -10🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
=====
ചോദ്യം:
ഫർളായ നോമ്പിന്റെ നിയ്യത്താണല്ലോ രാത്രിയിൽ തന്നെ കൊണ്ടുവരൽ നിർബന്ധമാവുകയുള്ളൂ. പ്രായം തികയാത്ത ഒരു കുട്ടിയുടെ റമളാൻ നോമ്പ് നിർബന്ധ നോമ്പല്ലല്ലോ. അതിൽ നിയ്യത്ത് രാത്രി കൊണ്ടുവരൽ നിർബന്ധമുണ്ടോ?
ഉത്തരം:
ഉണ്ട്. കുട്ടിയുടെ കാര്യത്തിൽ നോമ്പ് സുന്നത്താണെങ്കിലും കുട്ടിയുടെ റമളാൻ നോമ്പ് ഫർളിന്റെ രൂപത്തിലുള്ളതാണല്ലോ. അതുകൊണ്ട് നിയ്യത്ത് രാത്രിയിൽ തന്നെ കൊണ്ടുവരൽ അനിവാര്യമാണ്. തുഹ്ഫ 3-187