ചോദ്യം: റമളാനിൽ ഉച്ചക്കു മുമ്പ് ബ്രഷിംഗ് സുന്നത്തല്ലേ. അപ്പോൾ പൽപ്പൊടി പോലോത്ത ഉരമുള്ള വസ്തു ഉപയോഗിച്ചു പല്ലു തേക്കുന്നതിനിടയിൽ അതിലെ അംശം അനിയന്ത്രിതമായി ഇറങ്ങിപ്പോയാൽ നോമ്പു മുറിയുമോ? മുറിയുമെങ്കിൽ സുന്നത്തായ കുളിയും പല്ലു തേക്കലും തമ്മിലുള്ള വ്യത്യാസമെന്ത് ?

ഉത്തരം: *_പല്ലു തേക്കലിന്റെ സുന്നത്തു ലഭ്യമാക്കുന്നതിനായി ഉപയോഗിച്ച പൽപൊടിയാണെങ്കിൽ സുന്നത്തു കുളി പോലെ അതും കല്പിക്കപ്പെട്ടതാണെന്നു പറയാം. അപ്പോൾ അനിയന്ത്രിതമായി ഉള്ളിലേക്കിറങ്ങിപ്പോയാൽ നോമ്പു മുറിയില്ല. സുന്നത്തു ലഭ്യമാക്കാൻ ആവശ്യമില്ലെങ്കിൽ അത് അനുവദനീയമാണെന്നല്ലേ വരൂ. അപ്പോൾ നടപ്പു കുളിയിലെന്ന പോലെ അനിയന്ത്രിതമായി ഉള്ളിലേക്കിറങ്ങിയാൽ നോമ്പു മുറിയുകയും ചെയ്യും. തുഹ്ഫ: 3-406 നോക്കുക._*