ചോദ്യം: നോമ്പുകാരൻ ഭാര്യയെ ചുംബിക്കുന്ന തിന്റെ വിധിയെന്താണ് നിഷിദ്ധമാണെന്നു പറയുന്നതു കേട്ടു. കറാഹത്തല്ലേയുള്ളൂ
ഉത്തരം: ചുംബനം ലൈംഗിക മോഹം ഇളക്കുന്നവർക്ക് ഫർള് നോമ്പാണെങ്കിൽ അതു ചെയ്യൽ കുറ്റകരമായ കറാഹത്താണ് (തഹ്’രീമിന്റെ കറാഹത്ത്) നോമ്പെന്ന ഇബാദത്ത് നഷ്ടപ്പെടുത്തുന്നതിലേക്കുള്ള ശക്തമായ ഒരുമ്പെടലുണ്ടല്ലോ ഇതിൽ. തുഹ്ഫ: 3-410, 411. ഈ നിലക്ക് നിഷിദ്ധമാണെന്നു ചിലർ പറഞ്ഞു കേട്ടത് ശരിയാണെന്നു വരുമല്ലോ.