ചോദ്യം: ലൈംഗിക വികാരമുണ്ടാക്കുന്നെങ്കിൽ നോമ്പുകാരന് ചുംബനം കുറ്റകരമാണല്ലോ. ഇതിന്റെ ഉദ്ദേശ്യമെന്ത്? ചുംബിക്കുന്നൊരനുഭൂതിയുണ്ടല്ലോ. അത് ഇതിൽ പെടുമോ? ചുംബിക്കാതെ തന്റെ ഭാര്യയെ തൊട്ടുകളിക്കുന്നതിനു വിരോധമുണ്ടോ?

ഉത്തരം: ചുംബനം കുറ്റകരമാകുന്നതിന് കാരണം പറഞ്ഞ ലൈംഗികവികാരം ഇളക്കുകയെന്നതിന്റെ ഉദ്ദേശ്യം ശുക്ലസ്ഖലനം, സംഭോഗം പോലുള്ളത് ആശങ്കിക്കപ്പെടും വിധം ലൈംഗികവികാരമുണ്ടാക്കലാണ്. കേവല ലൈംഗിക സുഖം മാത്രമല്ല ഇവിടെ ഉദ്ദേശ്യം. ലിംഗോദ്ധാരണം, മദജലം പുറപ്പെടൽ പോലുള്ള അനുഭവങ്ങളിലേക്കെത്തിയാൽ പോലും കുറ്റകരമാകുകയില്ല. എങ്കിലും നോമ്പുകാരൻ അത്തരം ചുംബനങ്ങളും ഒഴിവാക്കുകയാണു വേണ്ടത്. ചുംബനമെന്നത് ഇവിടെ ഒരുദാഹരണം മാത്രമാണ്. മറയില്ലാത്ത ശാരീരിക സ്പർശനങ്ങളുടെയെല്ലാം നിലയിതുതന്നെ. മേൽപറഞ്ഞ വിധം ലൈംഗികവികാരമിളക്കുമെങ്കിൽ അതെല്ലാം കുറ്റകരമാണ്. തുഹ്ഫ: ശർവാനി സഹിതം 3-410,411.