ചോദ്യം: റമളാൻ നോമ്പ് ഒഴിവായതിന്റെ മുദ്ദ് യതീംകുട്ടികൾ മാത്രം പഠിക്കുന്ന സ്ഥാപനങ്ങളിലേക്കോ അഗതികൾ മാത്രം പഠിക്കുന്ന സ്ഥാപനങ്ങളിലേക്കോ നല്കിയാൽ വീടുമോ?
ഉത്തരം: *_റമളാൻ നോമ്പിന്റെ ദണ്ഡമായി നല്കുന്ന മുദ്ദുകൾ ഫുഖറാഅ്, മിസ്കീന്മാർ എന്നീ രണ്ട് വിഭാഗങ്ങൾക്കാണ് നല്കേണ്ടത്. തനിക്കും ബാധ്യതപ്പെട്ടവർക്കുമുള്ള ചെലവിന് പറയത്തക്ക വരുമാനമില്ലാത്ത നിർദ്ധനരും ലഭിക്കുന്ന വരുമാനം അതിനു തികയാത്ത സാധുക്കളുമാണ് ഇതുകൊണ്ടുദ്ദേശ്യം. അവരിൽ ഒരാൾക്ക് പല മുദ്ദുകൾ നല്കാം. ഒരു മുദ്ദ് പലർക്കായി നല്കരുത്. തുഹ്ഫ: 3-446. സ്ഥാപനങ്ങൾക്ക് ഈ മുദ്ദ് നൽകാവതല്ല. എന്നാൽ, അനാഥ-അഗതി സ്ഥാപനങ്ങളിൽ പഠിക്കുന്നവരോ അല്ലാത്തവരോ ആയ മേൽപറഞ്ഞ സാധുക്കൾക്ക് നല്കാവുന്നതുമാണ്._*