പ്രശ്നം: ഞാൻ നോമ്പിന്റെ പേരിൽ 15 മുദ്ദ് അരി നല്കാനുണ്ട്. ഇതെല്ലാംകൂടി ഒരു ബന്ധുവിന് മാത്രമായി കൊടുക്കാമോ? അയാൾ മറുനാട്ടിലാണെങ്കിലോ?

ഉത്തരം: കൊടുക്കാം. നിങ്ങളുടെ മുദ്ദുകളെല്ലാം ഒന്നിച്ച് ഒരാൾക്ക് കൊടുക്കാവുന്നതാണ്. അയാൾ മറുനാട്ടിലാണെങ്കിൽ അങ്ങോട്ട് കൊടുത്തയക്കുകയും ചെയ്യാം. മറുനാട്ടിലേക്കു   കൊടുത്തയക്കാൻ പാടില്ലെന്ന സകാത്തിന്റെ നിയമം  നോമ്പിന്റെ പ്രായശ്ചിത്തങ്ങൾക്കും ദണ്ഡങ്ങൾക്കും ബാധകമല്ല. തുഹ്ഫ: ശർവാനി സഹിതം 3-446.