പ്രശ്നം: എന്റെ ഒരു പ്രസവം നടന്നത് റമളാനിലായിരുന്നു. അതിനാൽ, പ്രസ്തുത റമളാനിലെ കുറെ നോമ്പുകൾ നഷ്ടപ്പെട്ടു. കുട്ടിക്കു മുലയൂട്ടേണ്ടതു കൊണ്ട് തൊട്ടടുത്ത റമളാനിനു മുമ്പ് നോറ്റുവീട്ടാൻ സാധിച്ചില്ല. ഇനി ആ നോമ്പുകൾ ഖളാ വീട്ടുമ്പോൾ പിന്തിച്ചതിന്റെ പേരിൽ മുദ്ദും നല്കേണ്ടതുണ്ടോ?
ഉത്തരം: നൽകേണ്ടതില്ല. നോമ്പു നഷ്ടപ്പെട്ട റമളാൻ മുതൽ തൊട്ടടുത്ത റമളാൻ വരെ നിങ്ങൾ മുലയൂട്ടുന്നവരാണല്ലോ. അതുകൊണ്ടാണ് നോമ്പു ഖളാ വീട്ടാൻ സാധിക്കാതെ വന്നത്. അതിനാൽ ഖളാ വീട്ടാൻ പിന്തിച്ചതിന്റെ പേരിൽ മുദ്ദും ദണ്ഡവും നല്കേണ്ടതില്ല. നോമ്പ് ഖളാ വീട്ടിയാൽ മാത്രം മതി. തുഹ്ഫ: ശർവാനി സഹിതം 3-445.