പ്രശ്നം: ഞാൻ ഗർഭിണിയാണ്. ഈ നോമ്പുകാലത്ത് എന്റെ ഭർത്താവു പറഞ്ഞു നീ നോമ്പു പിടിക്കരുത്. മുദ്ദു കൊടുത്താൽ മതിയെന്ന്. നോമ്പു പിടിക്കുന്നതിനു പകരം മുദ്ദ് കൊടുത്താൽ മതിയോ? പിന്നീടു ഖളാഉ വീട്ടണ്ടതില്ലേ ഈ മുദ്ദ് റംസാൻ കഴിഞ്ഞിട്ടു കൊടുത്താൽ മതിയോ?
ഉത്തരം: *_കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയം തോന്നി ഗർഭിണി നോമ്പു മുറിച്ചാൽ നോമ്പു ഖളാഅ് വീട്ടുകയും മുദ്ദു നല്കുകയും വേണം. സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ അപകടഭയം ഉണ്ടായാണു മുറിച്ചതെങ്കിൽ മുദ്ദു വേണ്ടതില്ല. ഖളാഅ് വീട്ടൽ ഏതായാലും വേണം. തുഹ്ഫ:3-441. നിർബന്ധമായ മുദ്ദ് റമളാൻ കഴിഞ്ഞുകൊടുത്താലും മതി._*