പ്രശ്നം: കളവിനെത്തോട്ടും ഗീബത്തിനെത്താട്ടുമെല്ലാം നാവിനെ സൂക്ഷിക്കൽ നോമ്പുകാരനു പ്രത്യേകം സുന്നത്താണല്ലോ. എന്നാൽ, കളവു പറയലും ഗീബത്തും അനുവദനീയമോ നിർബന്ധമോ ആകുന്ന സന്ദർഭങ്ങളുമില്ലേ? അത്തരം കളവ്, ഗീബത്തുകളെത്തൊട്ടു വെടിഞ്ഞു നിൽക്കലും നോമ്പുകാരനു സുന്നത്തുണ്ടോ?

ഉത്തരം: കളവ്, ഗീബത്ത് എന്നിവയിൽ നിർബന്ധമായതല്ലാത്തതിനെത്തൊട്ടെല്ലാം നാവിനെ സൂക്ഷിക്കൽ നോമ്പുകാരനു സുന്നത്തുതന്നെ, അനുവദനീയമായതിനെയും വെടിയണം. നിർബന്ധമായതു പറയുകയും വേണം. തുഹ്ഫ :3-423. ______