ചോദ്യം: ഒരാൾക്ക് ശാരീരികമായി നോമ്പനുഷ്ഠിക്കാനുള്ള കഴിവില്ലെങ്കിൽ കൂലി കൊടുത്ത് മറ്റൊരാളെ കൊണ്ട് നോമ്പനുഷ്ഠിപ്പിക്കാമോ?
ഉത്തരം; ജീവനുള്ള ഒരാൾക്ക് വേണ്ടി മറ്റൊരാളെ കൊണ്ട് നോമ്പ് നോൽപിക്കാവുന്നതല്ല. ആവതില്ലാതെ വന്നത് വാർദ്ധക്യം കൊണ്ടോ മാറാവ്യാധികൊണ്ടോ ആണെങ്കിൽ നോമ്പ് ഒന്നിന് ഒാരോ മുദ്ദ് വീതം കൊടുത്താൽ മതിയാകുന്നതാണ്, തുഹ്ഫ 3: 435 -39 പേജുകളിൽ നിന്ന് ഇത് വ്യക്തമാവും.