ചോദ്യം: ഒരു ചുമട്ട് തൊഴിലാളിക്ക് വ്രതമനുഷ്ഠിച്ചാൽ ജോലി ചെയ്യാൻ സാദ്ധ്യമല്ല. ജോലി ചെയ്യാതിരുന്നാൽ ആ കുടുംബം പട്ടിണിയിലുമാണ്. മുദ്ദരി കൊടുക്കാനും വയ്യ. എന്തു ചെയ്യണം?
ഉത്തരം: അവൻ റംസാൻ വ്രതമനുഷ്ഠിക്കൽ നിർബന്ധമാണ്. തൊഴിലിലേർപ്പെട്ടശേഷം അസഹ്യമായ വിശപ്പ്, ദാഹം ആദിയായവ കൊണ്ട് മരണഭയം ഉണ്ടായാൽ അവന് നോമ്പ് മുറിക്കാവുന്നതാണ്. ഫത്ഹുൽമുഈൻ 195 നോക്കുക.