പ്രശ്നം: റമളാൻ മാസത്തിൽ ഖുർആൻ പാരായണവും മുദാറസത്തും പെരുപ്പിക്കൽ സുന്നത്താണെന്ന് കിതാബുകളിൽ കാണുന്നു. എന്താണു ‘മുദാറസത്തു’ കൊണ്ടുദ്ദേശ്യം? മദ്റസകളിൽ നടക്കു ഹിസ്ബോത്ത്’ ഇതിൽ പെടുമോ? പാരായണമാണോ മുദാറസത്താണോ കൂടുതൽ ശ്രേഷ്ടം?
ഉത്തരം: മുദാറസത്താണ് തനിച്ചുള്ള പാരായണത്തേക്കാൾ ശ്രേഷ്ടം. രണ്ടോ അതിലധികമോ പേർ പരസ്പരം ഓതുകയും അപരൻ ശ്രദ്ധാപൂർവ്വം കേട്ട് പാഠം നോക്കുകയും ചെയ്യലാണു മുദാറസത്ത്. ഒരാൾ അല്പം ഓതുകയും മറ്റൊരാൾ അതിന്റെ തൊട്ടുഭാഗം ഓതുകയും ചെയ്തു കൊണ്ട് പാരായണം പഠിക്കുന്ന ഹിസ്ബോതൽ സമ്പ്രദായവും ഇതിലുൾപ്പെടും. റമളാനിലെ ഓരോ രാത്രിയിലും ജിബ് രീൽ(അ) നബി(സ)യെ വന്നു കണ്ട് നബി(സ)യുമായി ഖുർആൻ മുദാറസത്തു ചെയ്യുമായിരുന്നുവെന്ന് ബുഖാരിയും മുസ് ലിമും റിപ്പോർട്ടു ചെയ്ത ഹദീസിലുണ്ട്. ഇതിന്റെ ശ്രേഷ്ടത പ്രബല ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്. തർശീഹ്: പേ: 165 നോക്കുക.