ചോദ്യം:. ഇസ്‌ലാമിക ചട്ടപ്രകാരം ദിവസം മാറുന്നത് മഗ്‌രിബ് മുതൽക്കാണെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയാണെങ്കിൽ നോമ്പിന്റെ നിയ്യത്തിൽ നാളെത്തെ നോമ്പ് എന്ന് പറയേണ്ടതില്ലല്ലോ. ഒരു ദിവസത്തിന്റെ ഉള്ളിലുള്ള സമയത്തിന് നാളെ എന്ന് ഉച്ചരിക്കാറുമില്ല. ഇതിന്റെ രഹസ്യമെന്ത്?
ഉത്തരം: ദിവസത്തിന്റെ പകലിനെ സംബന്ധിച്ചാണ് “നാളെ” [ഗദൻ] എന്ന് പറയപ്പെടുന്നത്. രാവും പകലും, എന്ന് ഒരു ദിവസത്തിന്റെ രണ്ട് ഘടകങ്ങളെ സംബന്ധിച്ച് സാധാരണ പറയപ്പെടുകയും ചെയ്യുന്നു. അപ്പോൾ ഒരു ദിവസത്തിന്റെ ഘടകമായ രാത്രിയിൽ മറ്റേഘടകമായ പകലിനെ സംബന്ധിച്ച് നാളെ എന്ന് പറയുന്നത് സാർത്ഥകമാണ്. നിയ്യത്ത് ചെയ്യുന്ന രാത്രിയോട് അടുത്ത് വരാനിരിക്കുന്ന പകലിലെ നോമ്പ് എന്ന അർത്ഥത്തിലാണ് സൗമഗദിൻ [നാളത്തെ നോമ്പ്] എന്ന പദത്തെ മുഗ്‌നിയിൽ വിവരിച്ചിട്ടുള്ളത്. [മുഗ്‌നി: 1-425].