റമളാൻ സമാഗതമായാൽ പിശാചുക്കളെ ബന്ധന സ്ഥരാക്കുമെന്ന് ഹദീസിൽ കാണുന്നു. അപ്പോൾ എങ്ങനെയാണ് ജനങ്ങൾ ഈ മാസത്തിൽ ദോഷം ചെയ്യുന്നത്
എന്നത് പലപ്പോയും നമ്മെ കുഴക്കുന്ന ഒരു ചോദ്യമാണ്. അതിനുള്ള ഒരു വിശദീകരണമാണ് ഈ കുറിപ്പ്
ബന്ധനം പലവിധമുണ്ട്. മേൽ ഹദീസിൽ പറഞ്ഞ ബന്ധനം കൊണ്ട് ലക്ഷ്യമാക്കുന്നത് പിശാചിൻ്റെ പ്രവർത്തന ശക്തി മന്ദീഭവിപ്പിക്കുക എന്നാണ് റമളാൻ മുഴുവനും പിശാചിന്റെ പ്രവർത്തനം നിലച്ചു എന്നതിനർത്ഥമില്ല. മനുഷ്യനിൽ രക്തം സഞ്ചരിക്കുന്ന സ്ഥലത്തെല്ലാം പിശാച് സഞ്ചരിക്കുമെന്നും അതിനാൽ അവൻ നടക്കുന്ന സ്ഥലമെല്ലാം നിങ്ങൾ വ്രതമനുഷ്ഠിച്ച് ഞെരുക്ക ണമെന്നും നബി (സ്വ) പറഞ്ഞതായി കാണാം. ഈ ഹദീസിൽ നിന്ന് മേൽ പറഞ്ഞ കാര്യം വ്യക്തമാകും. പിശാചിൻ്റെ പ്രവർത്തനം പൂർണ്ണമായി തടയപ്പെടും എന്നല്ല മേൽ നബി വചനത്തിലെ ബന്ധ നത്തിനർത്ഥം. പ്രവർത്തന ക്ഷമത കുറയും എന്ന് മാത്രമാണ്.

നോമ്പനുഷ്ഠിക്കുമ്പോൾ സ്വാഭാവികമായും ദേഹേഛകൾ ചുരുങ്ങുമെന്ന് പറയേണ്ടതില്ലല്ലോ. അത് കൊണ്ടാണ് വിവാഹത്തിന് ആവശ്യമുണ്ടാവുകയും മഹ്റ് പോലുള്ള കാര്യങ്ങൾക്ക് കഴിയാതി രിക്കുകയും ചെയ്ത‌താൽ നോമ്പെടുത്ത് വികാരത്തെ ക്ഷമിപ്പിക്കണ മെന്ന് നബി (സ്വ) പറഞ്ഞത്. ചുരുക്കത്തിൽ നോമ്പെടുക്കുന്നതി നാൽ ദേഹേഛകൾ നിയന്ത്രിക്കപ്പെടുകയും വിചാര വികാരങ്ങൾ കുറയുകയും ചെയ്യുന്നു. അത് വഴി പിശാചിൻ്റെ സമ്മർദ്ദവും ഗണ്യമായി കുറയുന്നു റമളാനിൽ അവനെ ബന്ധസ്ഥനാക്കുമെന്ന് പറഞ്ഞതിന്റെ വിവക്ഷ ഇതാണ്. അല്ലാതെ പിശാച് പൂർണ്ണമായും മാറിനിൽക്കുമെന്നല്ല.