അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങൾ (മഖ്റജ് )ബലപ്പെട്ട അഭിപ്രായ പ്രകാരം പതിനേഴാണ്. വായയുടെ അന്തരീക്ഷം, തൊണ്ട്, നാവ്, രണ്ട് ചുണ്ടുകൾ, തരിമൂക്ക് എന്നീ അഞ്ച് സ്ഥലങ്ങലിയായിട്ടാണിതുള്ളത്.
ഓരോ അക്ഷരങ്ങളുടെയും മഖ്റജ് മനസ്സിലാക്കാനും താൻ ഓതുന്നത് ഓരോ അക്ഷരങ്ങളുടെയും മഖ്റജിൽ നിന്ന് തന്നെയാണോ എന്നുറപ്പ് വരുത്തുന്നതിനും താഴെയുള്ള മഖ്റജുകളും അവയുടെ ചിത്രങ്ങളു ഉപയോഗപ്പെടുമെന്ന് വിശ്വസിക്കുന്നു.
മഖ്റജുകൾ മനസ്സിലാക്കാനുള്ള മറ്റൊരു എളുപ്പ വഴിയാണ് ഏതക്ഷരത്തിന്റെ മഖ്റജ് ആണോ അറിയേണ്ടത് അതിന് ശദ്ദോട് കൂടെ സുകൂനും മുമ്പ് ഹംസ ‘അ’‘ യും കൊടുത്ത് ഉച്ചരിച്ചാൽ എളുപ്പത്തിൽ മനസിലാക്കാവുന്നതാണ്.
ഉദാ: ب ‘ബാഅ് ‘ ന്റെ മഖ്റജ് അറിയാൻ أَبّْ എന്നുച്ചരിച്ചു നോക്കിയാൽ മതി . ت താഅ് ന്റെ മഖ്റജ് അറിയുവാൻ أَتّْ എന്നുച്ചരിച്ച് നോക്കിയാൽ മതി
(ا و ي (مدية
മദ്ദക്ഷരങ്ങളായ ا و ي എന്നീ മൂന്ന് അക്ഷരങ്ങളുടെ മഖ്റജ്: വായയുടെ അന്തരീക്ഷമാണ്
قَالَ ، يَقُولُ ، قِيلَ
ء هـ തൊണ്ടയുടെ താഴെ അറ്റം (താഴെ ചിത്രം കാണുക )
ع ح തൊണ്ടയുടെ മദ്ധ്യം (താഴെ ചിത്രം കാണുക )
غ خ തൊണ്ടയുടെ മേലറ്റം ( താഴെ ചിത്രം നോക്കുക)
ق നാവിന്റെ മേലറ്റവും മേലെ അണ്ണാക്കും ( താഴെ ചിത്രം )
ك
ق ന്നടുത്ത് അല്പം താഴെ
ج ش ي
നാവിന്റെ മദ്ധ്യവും അതോട് നേരിടുന്ന മേലെ അണ്ണാക്കും
ض
നാവിന്റെ അരുനീളത്തിൽ അണപ്പല്ലുകളോട് ചേർന്ന്
ل
നാവിന്റെ അരുവിന്റെ അറ്റവും മേലെ മുൻപല്ല് മുതൽ ചിരിപ്പല്ല് വരെയുള്ള ഊനും
ل നെ തഫ്ഖീമാക്കുമ്പോൾ
മഖ്റജ് മുമ്പ് പറഞ്ഞത് തന്നെയാകുന്നതോടെ നാവ് മേൽപോട്ട് ഉയരും
ن
നാവിന്റെ തലയും മേലെ മുൻപല്ലിന്റെ ഊനും. ലാമിന്റെ അല്പം താഴെ
ط د تനവിന്റെ തലയും മേലേ മുൻപല്ലുകളുടെ മുരടും.
ط ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടു മേൽപ്പോട്ടുയരുകയും د ലും ت ഉം ഉച്ചരിക്കുന്ന സമയത്ത് നാവ് താഴുകയും ചെയ്യും
ط ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടുഭാഗം അണ്ണാക്കിലേക്ക് ഉയരും
ص ز س
നാവിന്റെ കൂർത്തഅറ്റവും താഴെ മുൻപല്ലിന്റെ മുഖൾഭാഗവും
(അഥവാ, താഴെയും മീതെയുമുള്ള മുൻപല്ലിന്റെ ഇട)
തഫ്ഖീമോടു കൂടെയുള്ള ص ന്റെ മഖ്റജ്ص ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടു മേൽപ്പോട്ടുയരുകയും
ز ഉം س നും ഉച്ചരിക്കുന്ന സമയത്ത് നാവ് താഴുകയും ചെയ്യും
ظ ذ ث
നാവിന്റെ അഗ്രവും മേലെ മുൻപല്ലുകളുടെ താഴെ അറ്റവും.
തഫ്ഖീമോടുകൂടെയുള്ള ظ ന്റെ മഖ്റജ്
ظ ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടു മേൽപ്പോട്ടുയരുകയും
ذ ലും ث ഉം ഉച്ചരിക്കുന്ന സമയത്ത് നാവ് താഴുകയും ചെയ്യും.( മഖ്റജിൽ വിത്യാസമില്ലാതെ. )
ف
താഴെ ചുണ്ടും മേലെ മുൻപല്ലുകളുടെ തലയും
و
രണ്ട് ചുണ്ടുകളുടെ ഇട. ചുണ്ടുകളുടെ നടു പരസ്പരം തട്ടാതെ.
ب م
രണ്ട് ചുണ്ടുകളുടെ ഇട പരസ്പരം തട്ടുന്ന വിധത്തിൽ
م ن ( عند الغنة
തരിമൂക്ക് (മീമും നൂനും മണിക്കുന്ന സമയത്തുള്ള മഖ്റജാണിത്. അല്ലാത്ത സമയത്തുള്ള മഖ്റജ് മുൻ ബുള്ളറ്റിനിൽ പറഞ്ഞിട്ടുണ്ട് )
പല്ലുകൾ :