ചോദ്യം: ചിലയാളുകൾ നമസ്കാര ശേഷം സാധാരണ ചൊല്ലാറുള്ള ദിക്റുകൾക്കു പകരം പ്രത്യേക ആയത്തുകളും ദിക്റുകളും ചൊല്ലുന്നതു കാണാം. ഇതു ശരിയാണോ? നുസ്രത്തിന്റെ അഭിപ്രായം?
ഉത്തരം: ശാരിഇൽ നിന്നു പ്രത്യേകം ദിക്റുകൾ നിർദ്ദേശിക്കപ്പെട്ട ഏതു സന്ദർഭങ്ങളിലും ആ ദിക്റുകൾ കൊണ്ടുവരുന്നതാണു ശ്രേഷ്ഠം. നബിതങ്ങളോടു പിന്തുടരുന്നതിനെ -ഇത്തിബാഅ്- ഒഴിവാക്കി പകരം മറ്റു ദിക്റുകൾ കൊണ്ടു വരുന്നത് ഇത്തിബാഇന്റെ ശ്രേഷ്ഠതയും മഹത്വവും തിരിയാത്ത വിവരദോഷികളാണ്. അതിനാൽ തിരുദൂതരിൽ നിന്നു തത്സമയം സ്ഥിരപ്പെട്ട ദിക്റുകൾ ചൊല്ലിക്കഴിഞ്ഞ ശേഷമാണ് മറ്റു ഹിസ്ബുകളും ദിക്റുകളും കൊണ്ടുവരേണ്ടത്. തർശീഹ് പേ: 73 നോക്കുക.