പ്രശ്നം:
നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധമില്ലെന്നാണല്ലോ ചിലരുടെ വാദം. ഇതു ശരിയാണോ? ഖൻദഖിൽ വച്ചു നബി(സ)ക്കു നഷ്ടപ്പെട്ട അസർ നമസ്കാരം നബി തിരുമേനി ഖളാഅ് വീട്ടിയതായി വല്ല തെളിവുമുണ്ടോ?
ഉത്തരം:
‘നിശ്ചിത സമയമുള്ള ഒരു ബാധ്യതപ്പെട്ട നമസ്കാരം ആ സമയം കഴിഞ്ഞു പ്രവൃത്തിക്കുന്നതിനാണ്’ ഖളാഅ് വീട്ടുക എന്നു പറയുന്നത്. ഇത് നിർബന്ധമില്ലായെന്ന് ആരെങ്കിലും പറയണമെങ്കിൽ, സമയം നിശ്ചയിക്കപ്പെട്ട നമസ്കാരം ആ സമയത്തിനു ശേഷം നിർവ്വഹിക്കേണ്ടതില്ല; സമയം കഴിയുന്നതോടെ നമസ്കാരത്തിന്റെ ബാദ്ധ്യത തീർന്നു എന്നു വരണം. അങ്ങനെ ആർക്കെങ്കിലും വാദമുണ്ടെങ്കിൽ അവർ കടുത്ത വിഡ്ഢികൾതന്നെ.
ഖൻദഖിൽ വച്ചു സമയം നഷ്ടപ്പെട്ട അസ്ർ നമസ്കാരം സൂര്യാസ്തമയത്തിനുശേഷം നബി(സ)യും സ്വഹാബാക്കളും ‘ബുഥ്ഹാൻ’ എന്ന താഴ്’വരയിൽ വച്ചു ഖളാഅ് വീട്ടി. അതിനുശേഷമാണു നബി(സ)യും സ്വഹാബാക്കളും മഗ്’രിബു നമസ്കരിച്ചത്. ഇതു സ്വഹീഹുൽ ബുഖാരിയിൽ തന്നെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഭാഗം:2-പേജ്:590.
كتاب المغازي باب غزوة الخندق وهي الأحزاب (حديث رقم: 4112 )
4112- عن جابر بن عبد الله : «أن عمر بن الخطاب رضي الله عنه جاء يوم الخندق بعدما غربت الشمس، جعل يسب كفار قريش، وقال: يا رسول الله، ما كدت أن أصلي، حتى كادت الشمس أن تغرب.
قال النبي صلى الله عليه وسلم: والله ما صليتها.
فنزلنا مع النبي صلى الله عليه وسلم بطحان، فتوضأ للصلاة وتوضأنا لها، فصلى العصر بعدما غربت الشمس، ثم صلى بعدها المغرب».