കുട്ടികളുടെ മുടി കളയലിനോടനുബന്ധിച്ച് തന്നെ അഖീഖ അറവും വേണ്ടതുണ്ടോ? ചില പ്രശ്നങ്ങൾ കാരണം പിന്നീട് അറക്കാമെന്നു തീരുമാനിക്കുകയും സാഹചര്യം ഒത്തുവന്നപ്പോഴേക്കു കുട്ടി മരിക്കുകയും ചെയ്താൽ ആ കുട്ടിയുടെ പേരിൽ ഇനി അഖീഖ അറക്കേണ്ടതുണ്ടോ? തെളിവു സഹിതം ഒരു മറുപടി.

ഉത്തരം:

മുടി കളയലും അഖീഖത്തും ഒപ്പം വേണമെന്നില്ല. രണ്ടും ഏഴാം നാൾ തന്നെ നടത്തൽ ഏറ്റവും ശ്രേഷ്ടവും പരിപൂർണ്ണവുമായ രൂപമാണെന്നേയുള്ളൂ. ബുജൈരിമി 4-287. പ്രസവിച്ച ശേഷം അഖീഖത്തറക്കാൻ സാധ്യമാകുന്ന സമയം കഴിഞ്ഞു മരണപ്പെടുന്ന കുട്ടിയെ കൊട്ടും അഖീഖത്തറക്കൽ സുന്നത്താണ്. ശർഹുബാഫള്ൽ 2-308.