നബി(സ്വ) പറയുന്നു:
*ان من مات يوم الجمعة أو ليلتها أمن من عذاب القبر وفتنته* (فتح المعين)
വെള്ളിയാഴ്ച രാവോ പകലോ ആരെങ്കിലും മരണപ്പെട്ടാൽ അവനു ഖബ്ർ ശിക്ഷയിൽ നിന്നും ഖബ്ർ പരീക്ഷണത്തിൽ നിന്നും നിർഭയനാണ്.
നബി(സ്വ) പറയുന്നു:
ما من مسلم يموت يوم الجمعة أو ليلة الجمعة إلا وقاه الله فتنة القبر ( أحمد , الترمذي)
വെള്ളിയാഴ്ച രാവോ പകലോ ഒരു മുസ്ലിമും, ഖബ്ർ പരീക്ഷണത്തിൽ നിന്നു അല്ലാഹു അവനു സംരക്ഷണം നൽകാതെ മരിക്കുന്നില്ല
ഇത്തരം ഹദീസുകൾ ധാരാളം വിവരിച്ചുകൊണ്ട് ഇമാം ഖുർത്വുബി(റ) ഇമാം സുയൂത്വി (റ) എന്നിവർ വിവരിക്കുന്നത് ഇങ്ങനെ:
വെള്ളിയാഴ്ച രാവോ പകലോ മരിക്കുന്ന സത്യവിശ്വാസിക്ക് ഖബ്റിൽ ചോദ്യമില്ല എന്നു ഈ ഹദീസുകൾ വ്യക്തമാക്കിത്തരുന്നു (മിർഖാത്ത്)
വെള്ളിയാഴ്ച രാവോ പകലോ ഒരു മുസ്ലിം മരിക്കുന്നത് അവൻ വിജയിയാണെന്നതിൻ്റെ അടയാളമാണ്. വിജയിയല്ലാത്ത ഒരു മുസ്ലിം വെള്ളിയാഴ്ച രാവിലോ പകലിലോ മരിക്കുകയില്ല. (മിർഖാത്ത്)
നബി(സ്വ) പറയുന്നു:
مات يوم الجمعة فله أجر شهيد ووقى فتنة القبر
വെള്ളിയാഴ്ച മരിക്കുന്ന മുസ്ലിമിനു ശഹീദിൻ്റെ പ്രതിഫലമുണ്ട്. ഖബ്ർ ഫിത് നയിൽ നിന്നു അവൻ സുരക്ഷിതനാണ്. ( മിർഖാത്ത്)
ഇമാം സുയൂത്വി (റ) പ്രസ്താവിക്കുന്നു:
ശഹീദിനു ഖബ്റിൽ ചോദ്യമില്ലാത്തതു പോലെ വെള്ളിയാഴ്ച മരണപ്പെട്ടവനും ചോദ്യമില്ല.(മിർഖാത്ത്)
നബി(സ്വ) പറയുന്നു:
*ما من مسلم أو مسلمة يموت في يوم الجمعة أو ليلة الجمعة إلا وقي عذاب القبر وفتنة القبر ولقي الله ولا حساب عليه وجاء يوم القيامة ومعه شهود يشهدون له*
വെള്ളിയാഴ്ച രാവോ പകലോ മരിക്കുന്ന ഏതൊരു മുസ്ലിം പുരുഷനും മുസ്ലിം സ്ത്രീയും ഖബ്ർ ശിക്ഷയിൽ നിന്നു സംരക്ഷണം ലഭിക്കാതെ മരിക്കുകയില്ല. അവർ അല്ലാഹുവിനെ കണ്ടുമുട്ടും. അവർക്കു വിചാരണയില്ല. അന്ത്യനാളിൽ അവർക്കു വേണ്ടി സാക്ഷി നിൽക്കൻ ഒട്ടേറെ പേരുണ്ടാകും.
ഖബ്റിലെ ഫിത് നയെന്നത് മയ്യിത്തിനോട് ചോദ്യം ചെയ്തു കൊണ്ടുള്ള പരീക്ഷണമാണ്. عذاب എന്നത് എല്ലാ പരീക്ഷണവുമാണ് (ഇആനത്ത് )
വെള്ളിയാഴ്ച മരണപ്പെട്ടതിൻ്റെ മഹത്വം ലഭിക്കാൻ ജുമുഅയുടെ മുമ്പ് മയ്യിത്തിനെ മറവ് ചെയ്യണമെന്ന നാട്ടുവർത്തമാനം അടിസ്ഥാന രഹിതമാണ്