സ്ത്രീകളും പുരുഷന്മാരും ഒരേവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കൽ ഇന്ന് ഫാഷനാണ ല്ലോ ഇസ്ലാമികദൃഷ്ട്യാ ഇത് കുറ്റകരമാണ്. ഇമാം നവവി (റ) പറയുന്നു. വസ്ത്രങ്ങളിലോ മറ്റോ പുരുഷൻ സ്ത്രീയോട് സാദൃശ്യമാവുന്നതും സ്ത്രീ പുരുഷനോട് സാദൃശ്യമാകുന്നതും നിഷിദ്ധ (ഹറാം)മാകുന്നു (ശറഹുൽ മുഹദ്ദബ് 4:46) സ്ത്രീകളോട് സാദൃശ്യമാകുന്ന പുരു ഷൻമാരെയും പുരുഷനോട് സാദൃശ്യമാകുന്ന സ്ത്രീകളെയും നബി(സ) ശപിച്ചിരിക്കുന്നു എന്ന ഹദീസ് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. സ്ത്രീയുടേത് പോലെ വസ്ത്രം ധരിക്കുന്ന പുരുഷ നെയും പുരുഷന്റെ വസ്ത്രധാരണയോട് സാമ്യമായ വസ്ത്രം ധരിക്കുന്ന സ്ത്രീയെയും നബി( സ) ശപിച്ചിരിക്കുന്നു’ എന്ന ഹദീസ് അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്.
ജീവികളുടെ ചിത്രങ്ങളുള്ള ലുങ്കികളും ഷർട്ടുകളും ധരിക്കുന്നത് ഇസ്ലാമികദൃഷ്ട്യാ നിഷി ദ്ധമാണെന്ന് ഇമാം നവവി(റ) വ്യക്തമാക്കിയിട്ടുണ്ട് (ശറഹു മുസ്ലിം) ആയിശ(റ) പറയുന്നു. ‘നബി(സ) ചിത്രമുള്ള ഏതു വസ്ത്രവും നീക്കം ചെയ്യുമായിരുന്നു. (ബുഖാരി). വീട്ടിൽ ഉപയോ ഗിക്കുന്ന ചിത്രങ്ങളുള്ള വസ്തുക്കൾ നിരോധിക്കപ്പെട്ടതാണെങ്കിൽ ധരിക്കുന്ന വസ്ത്രങ്ങൾ എന്തായാലും നിഷിദ്ധം തന്നെ (ജീവികളുടെ) ഫോട്ടോകളുള്ള വീട്ടിലേക്ക് റഹ്മത്തിന്റെ മല ക്കുകൾ പ്രവേശിക്കുകയില്ലെന്ന് നബി(സ) പറഞ്ഞ ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്. വീട്ടിലെ ചുമരിൽ തൂക്കുന്ന ഫോട്ടോകളും വീട്ടിലും പരിസരത്തുമുള്ള പ്രതിക മകളും ഇതിന്റെ വ്യാപ്തിയിൽ പെടുന്നു.
നെരിയാണിയുടെ താഴെ വസ്ത്രം താഴ്ത്തി ഇടൽ ഇസ്ലാമികദൃഷ്ട്യാ കുറ്റകരമാണ്. തുണിയോ പാന്റോ നീളൻ കുപ്പായമോ ഏതായാലും അഹംഭാവത്തോടുകൂടിയാണെങ്കിൽ ഹറാമും അല്ലെങ്കിൽ കറാഹത്തുമാണ് (ശറഹുൽ മുഹദ്ദബ്) നിസ്കരിക്കാൻ നിൽക്കുമ്പോൾ മാത്രം വസ്ത്രം കയറ്റി ഉടുക്കുന്നതു കാണാം. മറ്റുള്ള സമയങ്ങളിൽ ഇതു ശ്രദ്ധിക്കാറില്ല. വാസ്ത വത്തിൽ നിസ്കാരത്തിൽ അല്ലെങ്കിലും വസ്ത്രം താഴ്ത്തി ഇടൽ നിഷിദ്ധം തന്നെയാണ്. നബി( സ) അരുളുന്നു. ‘വസ്ത്രങ്ങളിൽ നെരിയാണിക്ക് താഴെയുള്ളത് നരകത്തിലാകുന്നു (ബുഖാരി) ഇതേ രീതിയിൽ വസ്ത്രം ധരിക്കുന്നവർ നരകത്തിലാകുന്നു എന്നർത്ഥം ഒരിക്കൽ ഒരാൾ നെരി യാണിക്കു താഴെ വസ്ത്രം താഴ്ത്തിയിട്ടു നിസ്കരിക്കുന്നതായി നബി(സ) കണ്ടു. ഉടനെ അദ്ദേ ഹത്തോട് വീണ്ടും വു ളുവെടുത്ത് നിസ്കരിക്കുവാൻ കൽപ്പിച്ചുകൊണ്ട് നബി(സ്) അരുളി “വസ്ത്രം താഴ്ത്തിയിട്ടുകൊണ്ടുള്ള നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല’ (അബൂദാവൂദ്)
വസ്ത്രം താഴ്ത്തിട്ടുകൊണ്ടുള്ള വുളുവും നിസ്കാരവും പരിപൂർണ്ണമാകാത്തതുകൊണ്ടാണ് നബി(സ) അദ്ദേഹത്തോട് വീണ്ടും വുളുവെടുത്ത് നിസ്കരിക്കാൻ കൽപ്പിച്ചതെന്ന് വ്യക്തമാണ്. എന്നാൽ അവിചാരിതമായി വസ്ത്രം നെരിയാണിക്ക് താഴെയാകുന്നത് കുറ്റകരമല്ലെന്ന് നബി(സ) അബൂബക്കർ സിദ്ധീഖ്(റ)വിനോട് വിവരിച്ചു കൊടുത്തത് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.
സ്ത്രീകൾ ഈ നിയമത്തിൽ നിന്ന് ഒഴിവാണെന്ന് ഇമാം നവവി(റ) വ്യക്തമാക്കിയിട്ടുണ്ട് (ശറഹുൽ മുഹദ്ദബ്), സ്ത്രീകളുടെ വസ്ത്രങ്ങൾ നെരിയാണിക്ക് താഴെയാകുന്നതിന് വിരോധ മില്ലെന്ന് വിവരിക്കുന്ന ഹദീസ് തുർമുദിയും അബൂദാവൂദും ഉദ്ധരിച്ചിരിക്കുന്നു. സ്ത്രീകൾക്ക് കഴിയുന്നത് അവരുടെ ദേഹം മറക്കുകയാണു വേണ്ടതെന്നാണ് അതിനു കാരണം.