- വെള്ളി മോതിരം ധരിക്കൽ പുരുഷനു സുന്നത്താണ്.. ചെറുവിരലിൽ ധരിക്കലാണ് സുന്നത്ത്(പുണ്യകരം) വലുത് കൈയിലെ ചെറുവിരൽ കൂടുതൽ ഉത്തമം…*
- മറ്റു വിരലുകളിൽ വെള്ളിമോതിരം ധരിക്കൽ കറാഹത്താണ്, ഹറാമാണെന്ന് അപിപ്രായ പെട്ട ഇമാമുമാരും ഉണ്ട് (ചുരുക്കത്തിൽ ചെറുവിരൽ അല്ലാത്തതിൽ വെള്ളി മോതിരം ധരിക്കൽ പുണ്യമില്ലെന്നു മാത്രമല്ല ഇസ്ലാം വിലക്കിയ കാര്യം കൂടിയാണ് ) അപ്പോൾ ചെറുവിരൽ അല്ലാത്തതിൽ ധരിക്കുന്നതിനേക്കാൾ നല്ലത്, മോതിരം ധരിക്കാതിരിക്കലാണ്
- പണ്ഡിതൻമാർ ചെറുവിരലല്ലാത്തതിൽ ധരിക്കൽ ഹറാമാണന്നു ഇമാം ബുജൈരിമി (റ)പറയുന്നുണ്ട്.
- ഒന്നിലധികം മോതിരം ധരിക്കൽ ഹറാമാണെന്ന് ഇബ്നു ഹജർ (റ)തുഹ്ഫയിൽ പറഞ്ഞിട്ടുണ്ട്. അതേ സമയം ഇമാം റംലി (റ )നു കറാഹത്താണ് എന്ന വീക്ഷണമാണുള്ളത്… രണ്ടായാലും ഇസ്ലാം വിലക്കിയതും , പ്രതിഫലം ലഭ്യമല്ലാത്തതുമാണ്…*
- ഒന്നിലധികം ധരിക്കലോ ചെറുവിരൽ അല്ലാത്തതിൽ ധരിക്കലോ സ്ത്രീകൾക്ക് വിലക്കില്ല, അവർക്ക് ധരിക്കാവുന്നതാണ് (തുഹ്ഫ )
- സ്വർണ്ണ മോതിരം പുരുഷന് ഹറാമാണ്..എന്നാൽ ഇരുമ്പ്, ചെമ്പ് പോലുള്ളമോതിരം അനുവദനീയമാണ്… എങ്കിലും ഇരുമ്പ് മോതിരം ഉപേക്ഷിക്കലാണുത്തമം
*ﻓﺮﻉ ﻳﺠﻮﺯ ﻟﻠﺮﺟﻞ ﺗﺨﺘﻢ ﺑﺨﺎﺗﻢ ﻓﻀﺔ ﺑﻞ ﻳﺴﻦ ﻓﻲ ﺧﻨﺼﺮ ﻳﻤﻴﻨﻪ* *ﺃﻭ ﻳﺴﺎﺭﻩ ﻟﻻﺗﺒﺎﻉ ﻭﻟﺒﺴﻪ ﻓﻲ اﻟﻴﻤﻴﻦ ﺃﻓﻀﻞ* {فتح المعين}
*ﻭاﻟﺬﻱ ﻳﺘﺠﻪ اﻋﺘﻤﺎﺩﻩ ﻛﻼﻡ اﻟﺮﻭﺿﺔ اﻟﻈﺎﻫﺮ ﻓﻲ ﺣﺮﻣﺔ اﻟﺘﻌﺪﺩ ﻣﻄﻠﻘﺎ*؛ ﻷﻥ اﻷﺻﻞ ﻓﻲ اﻟﻔﻀﺔ اﻟﺘﺤﺮﻳﻢ ﻋﻠﻰ اﻟﺮﺟﻞ ﺇﻻ ﻣﺎ ﺻﺢ اﻹﺫﻥ ﻓﻴﻪ ﻭﻟﻢ ﻳﺼﺢ ﻓﻲ اﻷﻛﺜﺮ ﻣﻦ اﻟﻮاﺣﺪ ﺛﻢ ﺭﺃﻳﺖ اﻟﻤﺤﺐ ﻋﻠﻞ ﺑﺬﻟﻚ ﻭﻫﻮ ﻇﺎﻫﺮ ﺟﻠﻲ ﻋﻠﻰ ﺃﻥ اﻟﺘﻌﺪﺩ ﺻﺎﺭ ﺷﻌﺎﺭا ﻟﻠﺤﻤﻘﺎء ﻭاﻟﻨﺴﺎء ﻓﻠﻴﺤﺮﻡ ﻣﻦ ﻫﺬﻩ اﻟﺠﻬﺔ ﺣﺘﻰ ﻋﻨﺪ اﻟﺪاﺭﻣﻲ ﻭﻏﻴﺮﻩ ﻭﺣﻜﻰ ﻭﺟﻬﺎﻥ ﻓﻲ ﺟﻮاﺯﻩ ﻓﻲ ﻏﻴﺮ اﻟﺨﻨﺼﺮ ﻭﻗﻀﻴﺔ ﻛﻼﻣﻬﻢ اﻟﺠﻮاﺯ *ﺛﻢ ﺭﺃﻳﺖ اﻟﻘﻤﻮﻟﻲ ﺻﺮﺡ ﺑﺎﻟﻜﺮاﻫﺔ ﻭﺳﺒﻘﻪ ﺇﻟﻴﻬﺎ ﻓﻲ ﺷﺮﺡ ﻣﺴﻠﻢ ﻭاﻷﺫﺭﻋﻲ ﺻﻮﺏ اﻟﺘﺤﺮﻳﻢ ﻭاﻷﻭﺟﻪ اﻷﻭﻝ*…..(تحفة ٣\٢٧٦)
ﻗﺎﻝ م ﺭ : ﻣﺎ ﺣﺎﺻﻠﻪ ﺃﻧﻪ ﻳﺠﻮﺯ ﻟﺒﺴﺎ ﻭاﺗﺨﺎﺫا ﻣﺘﺤﺪا ﻭﻣﺘﻌﺪﺩا *ﻟﻜﻦ ﺗﻌﺪﺩﻩ ﻟﺒﺴﺎ ﻣﻜﺮﻭﻩ ﻛﻠﺒﺴﻪ ﻓﻲ ﻏﻴﺮ اﻟﺨﻨﺼﺮ* ﺳﻢ…
(شرواني٣\٢٧٦)
…….ﻭﻧﻘﻞ ﻋﻨﻪ ﻓﻲ ﻏﻴﺮ اﻟﺤﺎﺷﻴﺔ ﺃﻥ ﻣﺜﻞ اﻟﺪﺑﻠﺔ *ﻟﺒﺲ اﻟﻔﻘﻴﻪ اﻟﺨﺎﺗﻢ ﻓﻲ ﻏﻴﺮ ﺧﻨﺼﺮه ﻛﻠﺒﺴﻪ ﻓﻲ ﻧﺤﻮ ﺇﺑﻬﺎﻣﻪ ﻓﻴﺤﺮﻡ ﻋﻠﻴﻪ* ﺑﺨﻼﻑ اﻟﻌﺎﻣﻲ، ﻭﺑﻪ ﻳﻌﻠﻢ ﺃﻥ ﻗﻮﻝ اﻟﺸﺎﺭﺡ اﻵﺗﻲ: ” *ﻭﻟﻮ ﺗﺨﺘﻢ اﻟﺮﺟﻞ ﻓﻲ ﻏﻴﺮ اﻟﺨﻨﺼﺮ ﺟﺎﺯ ” ﻣﺤﻤﻮﻝ ﻋﻠﻰ ﻏﻴﺮ اﻟﻔﻘﻴﻪ* ﻣﻤﺎ ﺟﺮﺕ ﺑﻪ ﻋﺎﺩﺓ ﺃﻣﺜﺎﻟﻪ…..(بجيرمي على الإقناع ٢\٣٣٧)
ﻭاﻟﻜﻼﻡ ﻓﻲ اﻟﺮﺟﺎﻝ ﻓﻘﺪ ﺻﺮﺡ اﻟﺮاﻓﻌﻲ ﻓﻲ اﻟﻮﺩﻳﻌﺔ ﺑﺤﻞ ﺫﻟﻚ ﻟﻠﻤﺮﺃﺓ…. (تحفة٣\٢٧٧)
ﻭاﻟﻜﻼﻡ ﺇﻟﺦ) ﺃﻱ ﻓﻲ ﺗﻌﺪﺩ اﻟﺨﺎﺗﻢ اﺗﺨﺎﺫا ﻭﻟﺒﺴﺎ ﻓﻲ ﻭﻗﺖ ﻭاﺣﺪ ﻭﻣﺤﻠﻪ (ﻗﻮﻟﻪ ﺑﺤﻞ ﺫﻟﻚ) ﺃﻱ ﺗﻌﺪﺩ اﻟﺨﺎﺗﻢ ﻭﻛﻮﻧﻪ ﻓﻲ ﻏﻴﺮ اﻟﺨﻨﺼﺮ…(شرواني ٣\٢٧٧}
ﻭﻻ ﻳﻜﺮﻩ اﻟﺘﺨﺘﻢ ﺑﻨﺤﻮ ﺭﺻﺎﺹ ﻭﺣﺪﻳﺪ ﻭﻧﺤﺎﺱ (شرواني ٣\٢٧٦}
ﻭﻳﺠﻮﺯ اﻟﺘﺨﺘﻢ ﺑﻨﺤﻮ اﻟﺤﺪﻳﺪ ﻭاﻟﻨﺤﺎﺱ ﻭاﻟﺮﺻﺎﺹ ﺑﻼ ﻛﺮاﻫﺔ ﻭﺧﺒﺮ: “ﻣﺎ ﻟﻲ ﺃﺭﻯ ﻋﻠﻴﻚ ﺣﻠﻴﺔ ﺃﻫﻞ اﻟﻨﺎﺭ” ﻟﺮﺟﻞ ﻭﺟﺪﻩ ﻻﺑﺴﺎ ﺧﺎﺗﻢ ﺣﺪﻳﺪ ﺿﻌﻴﻒ ﻟﻜﻦ ﺣﺴﻨﻪ ﺑﻌﻀﻬﻢ *ﻓﺎﻷﻭﻟﻰ ترك ذلك*(شرح با فضل)