ചോദ്യം: അറഫയിൽ നിൽക്കുന്ന വേളയിൽ പ്രത്യേകം വല്ല സൂറത്തുകളും ദിക്‌റുകളും വാരിദായതുണ്ടോ? ഖുർആനും തസ്ബീഹും വർദ്ധിപ്പിക്കണമെന്നുണ്ടല്ലോ?

ഉത്തരം: ഉണ്ട്‌. തഹ്‌ലീൽ, തക്ബീർ, തൽബിയത്ത്‌, തസ്ബീഹ്‌, ഖുർആൻ പാരായണം, നബി(സ)യുടെ മേൽ സ്വലാത്ത്‌ ആദിയായവ വർദ്ധിപ്പിക്കൽ സുന്നത്തുണ്ട്‌. സൂറത്തുൽ ഹശ്‌ർ, ഖുൽ ഹുവല്ലാഹു 100 പ്രാവശ്യം/ആയിരം പ്രാവശ്യം എന്നിവ വാരിദായിട്ടുണ്ട്‌. سُبْحَانَ الَّذِي فِي السَّمَاءِ عَرْشُهُ ، سُبْحَانَ الَّذِي فِي الأَرْضِ مَوْطِئُهُ ، سُبْحَانَ الَّذِي فِي الْبَحْرِ سَبِيلُهُ ، سُبْحَانَ الَّذِي فِي الْجَنَّةِ رَحْمَتُهُ ، سُبْحَانَ الَّذِي فِي النَّارِ سُلْطَانُهُ ، سُبْحَانَ الَّذِي فِي الْهَوَاءِ رُوحُهُ ، سُبْحَانَ الَّذِي فِي الْقُبُورِ قَضَاؤُهُ ، سُبْحَانَ الَّذِي رَفَعَ السَّمَاءَ ، سُبْحَانَ الَّذِي وَضَعَ الأَرْضَ ، سُبْحَانَ الَّذِي لا مَلْجَأَ وَلا مَنْجَى مِنْهُ إِلا إِلَيْهِ. എന്ന തസ്ബീഹ്‌ 1000 പ്രാവശ്യം ചൊല്ലിയാൽ ചോദിക്കുന്നതിനെല്ലാം ഉത്തരം കിട്ടുമെന്നും ഹദീസിൽ വന്നിട്ടുണ്ട്‌. ഹാശിയത്തുൽ കുർദി 2-252.