പ്രശ്നം: ഉള്ഹിയ്യത്ത് അറക്കുമ്പോൾ പള്ളിയുടെ അടുത്തു വച്ചു നടത്തുന്നതിൽ വല്ല പുണ്യവുമുണ്ടോ? അതല്ല അവനവന്റെ വീടിനടുത്ത് വച്ചു നടത്തുന്നതാണോ പുണ്യം?
ഉത്തരം: ഇമാം(ഭരണാധികാരി) അല്ലാത്തവർ സ്വന്തം വീട്ടിൽ വച്ചു കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ ഉള്ഹിയ്യത്ത് അറക്കുന്നതാണ് സുന്നത്ത്. നേരെമറിച്ച്, ഭരണാധികാരി മുസ് ലിംകളെ തൊട്ടു പൊതുവായി ഉള്ഹിയ്യത്ത് അറക്കുമ്പോൾ പെരുന്നാൾ നമസ്കാരം കഴിഞ്ഞ ഉടനെ നമസ്കാരസ്ഥലത്തു വച്ചു നേരിട്ടറക്കുന്നതാണു സുന്നത്ത്. തുഹ്ഫ: 9-348.