പ്രശ്നം: ആണോ പെണ്ണോ എന്നു തിരിച്ചറിയാത്ത മൃഗത്തെ ഉള്ഹിയ്യത്തറക്കാൻ പറ്റുമോ? പറ്റുമെങ്കിൽ ഇത് ആൺ മൃഗത്തിന്റെ സ്ഥാനത്തോ അതോ പെൺ മൃഗത്തിന്റെ സ്ഥാനത്തോ അതുമല്ലെങ്കിൽ രണ്ടിനും താഴെയോ?
ഉത്തരം: *ആണോ പെണ്ണോയെന്ന് തിരിഞ്ഞിട്ടില്ലാത്ത നപുംസക മൃഗവും യഥാർത്ഥത്തിൽ ആണോ പെണ്ണോ രണ്ടാലൊന്നായിരിക്കുമല്ലോ. ആണിനെയും പെണ്ണിനെയും ഉള്ഹിയ്യത്തിന് പറ്റുകയും ചെയ്യും. അതിനാൽ ഈ ഷണ്ഠ മൃഗത്തെയും ഉള്ഹിയ്യത്തറക്കാവുന്നതാണ്. ആൺ മൃഗത്തിന്റെയും പെൺമൃഗത്തിന്റെയും മദ്ധ്യേയാണ് ഈ മൃഗത്തിന്റെ സ്ഥാനം. എന്തുകൊണ്ടെന്നാൽ ഇത് പെണ്ണാകാനുള്ള സാധ്യത പരിഗണിക്കുമ്പോൾ ആൺ മൃഗമാണ് ഇതിനേക്കാൾ ശ്രേഷ്ടം. ആണാകാനുള്ള സാധ്യതപ്രകാരമാകട്ടെ ഇത് പെൺ മൃഗത്തേക്കാൾ സ്ഥാനമുള്ളതുമാണ്. തുഹ്ഫ :9-349